അനുബന്ധ വാര്‍ത്തകള്‍
- ട്വന്റി 20 ക്രിക്കറ്റിലെ അര്‍ധ സെഞ്ചുറികളുടെ എണ്ണത്തില്‍ കോലി രോഹിത്തിനൊപ്പം
- 'കോലി എന്നെ കരയിപ്പിച്ചു'; ആ വൈകാരിക നിമിഷം ഓര്‍ത്തെടുത്ത് സച്ചിന്
- ട്വന്റി 20 ലോകകപ്പ് ലക്ഷ്യമിട്ട് ഇന്ത്യ; ഫോംഔട്ട് തുടര്‍ന്നാല്‍ കോലി തെറിക്കും, അവസരം കാത്ത് ഇവര്‍
- നേടുമോ 72 റണ്‍സ് ? എങ്കില്‍ കോലിക്ക് പുതിയ റെക്കോര്‍ഡ്
- ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം; തത്സമയം കാണാന്‍ എന്ത് വേണം?
വിരാട് കോലിയും റിഷഭ് പന്തും ബയോ ബബിള്‍ വിട്ടു; വീട്ടിലേക്ക് മടങ്ങിയത് ബിസിസിഐയുടെ നിര്‍ദേശ പ്രകാരം, അടുത്ത മത്സരം കളിക്കില്ല
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വിരാട് കോലിയും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തും ബയോ ബബിള്‍ വിട്ടു. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിനു ശേഷമാണ് ഇരു താരങ്ങളും വീട്ടിലേക്ക് പോയത്. ബിസിസിഐയുടെ അനുവാദത്തോടെയാണ് താരങ്ങളുടെ മടക്കം. ബിസിസിഐ ഇരുവര്‍ക്കും വിശ്രമം അനുവദിച്ചതായാണ് റിപ്പോര്‍ട്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ട്വന്റി 20യില്‍ കോലിയും പന്തും കളിക്കില്ല. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാന്‍ വേണ്ടിയാണ് ഈ മാറ്റം. മൂന്ന് മത്സരങ്ങളുടെ ട്വന്റി 20 പരമ്പര 2-0 ത്തിന് ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞു. ഞായറാഴ്ച കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വച്ചാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ട്വന്റി 20.