1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. SRH still have blocked me on Instagram David Warner reveals

David Warner : കപ്പെടുത്ത് കൊടുത്തിട്ടും, ടീമിന്റെ ലെജന്‍ഡ് ആയിട്ടും ഡേവിഡ് വാര്‍ണര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബ്ലോക്ക് ലിസ്റ്റില്‍!

ഇത് ശരിക്കും സണ്‍റൈസേഴ്‌സിന്റെ ഔദ്യോഗിക അക്കൗണ്ടാണോ എന്ന് ചോദിച്ചുകൊണ്ട് പോളും താരം പങ്കുവെച്ചിട്ടുണ്ട്.

SRH, IPL, David Warner, Instagram Block
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫ്രാഞ്ചൈസി തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ തന്നെ ഇപ്പോഴും ബ്ലോക്ക് ചെയ്തിരിക്കുകയാണെന്ന് വെളിപ്പെടുത്തി മുന്‍ നായകനായ ഡേവിഡ് വാര്‍ണര്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലിന്റെ സ്‌ക്രീന്‍ഷോട്ട് തന്റെ സ്റ്റോറിയായി പങ്കുവെച്ചുകൊണ്ടാണ് വാര്‍ണര്‍ ഇക്കാര്യം പരസ്യമാക്കിയത്. ബ്ലോക്ക് ചെയ്യപ്പെടുമ്പോള്‍ സാധാരണയായി കാണുന്നത് പോലെ പ്രൈവറ്റ് അക്കൗണ്ടായാണ് സണ്‍റൈസേഴ്‌സിന്റെ അക്കൗണ്ട് സ്‌ക്രീന്‍ ഷോട്ടിലുള്ളത്.
 
ഇത് ശരിക്കും സണ്‍റൈസേഴ്‌സിന്റെ ഔദ്യോഗിക അക്കൗണ്ടാണോ എന്ന് ചോദിച്ചുകൊണ്ട് പോളും താരം പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വാര്‍ണറുടെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കീഴില്‍ ഒരു ആരാധകന്‍ സംശയം ചോദിച്ചതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്. ഇതോടെ വാര്‍ണറെ അണ്‍ബ്ലോക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആരാധകര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ടാഗ് ചെയ്യുകയും ചെയ്തു.
 
2014ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെത്തിയ വാര്‍ണര്‍ 2015ലാണ് ഹൈദരാബാദിന്റെ നായകനായത്. 2016ല്‍ ടീമിന് ഏക ഐപിഎല്‍ കിരീടം നേടികൊടുത്തത് വാര്‍ണറുടെ നായകത്വത്തിന് കീഴിലാണ്. സണ്‍റൈസേഴ്‌സിനായി 95 മത്സരങ്ങളില്‍ നിന്ന് 49.56 റണ്‍സ് ശരാശരിയില്‍ 4014 റണ്‍സ് അടിച്ചുകൂട്ടിയിട്ടുള്ള വാര്‍ണര്‍ 2015, 2017,2019 വര്‍ഷങ്ങളില്‍ ഐപിഎല്ലില്‍ ഒറഞ്ച് ക്യാപ്പ് നേടിയിരുന്നു. ഹൈദരാബാദ് ആരാധകരുടെ പ്രിയതാരം ആയിരുന്നെങ്കിലും 2021 സീസണില്‍ മോശം ഫോമും തുടര്‍ച്ചയായ തോല്‍വികളും വന്നതോടെ വാര്‍ണറെ ഹൈദരാബാദ് ടീമില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.
 
പിന്നീട് ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി കളിച്ചിരുന്നെങ്കിലും 2024 ഐപിഎല്‍ സീസണിന് ശേഷം താരം ഐപിഎല്ലില്‍ കളിച്ചിട്ടില്ല. നിലവില്‍ മറ്റ് ഫ്രാഞ്ചൈസി ലീഗുകളില്‍ വാര്‍ണര്‍ സജീവമാണ്.
 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Lionel Messi: ലോകകപ്പിന് ദിവസങ്ങൾ മാത്രം, ആശങ്കയായി ലയണൽ മെസ്സിയുടെ പരിക്ക്, ലോകകപ്പിൽ കളിക്കില്ലെ?