അനുബന്ധ വാര്‍ത്തകള്‍
- ഗര്‍ഭിണികള്‍ക്ക് നിയമന വിലക്ക്; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനം അപരിഷ്കൃതമെന്ന് വിമര്‍ശനം
- ഇന്ത്യന്‍ സിനിമയില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കി ടോവിനോ തോമസ്, ആശംസകളുമായി നിര്‍മ്മാതാവ് ആഷിക് ഉസ്മാന്
- ഇന്ത്യൻ ടീം തലമുറമാറ്റത്തിന്റെ വക്കിൽ, ദ്രാവിഡിന് ഉപദേശവുമായി മുൻ പരിശീലകൻ രവിശാസ്ത്രി
- ബജറ്റിൽ കൂടുതൽ സ്വകാര്യവത്കരണ നിർദേശങ്ങളുണ്ടാകാൻ സാധ്യത
- ബിജെപി രാജ്യത്തെ ഏറ്റവും സമ്പന്നമായ പാർട്ടി, ആസ്തി 4,847.78 കോടി രണ്ടാം സ്ഥാനവും നേടാനാവാതെ കോൺഗ്രസ്
അണ്ടർ 19 ലോകകപ്പ്: ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ സെമിയിൽ
അണ്ടര്‍ 19 ലോകകപ്പില്‍ സൂപ്പര്‍ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ജേതാക്കളായ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ സെമിയിൽ. അഞ്ച് വിക്കറ്റിനാണ് ഇന്ത്യൻ വിജയം.
വിജയത്തോടെ ബംഗ്ലാദേശിനെതിരേ 2020 ലോകകപ്പിന്റെ ഫൈനലിലെ തോല്‍വിക്ക് പകരം വീട്ടാനും ഇന്ത്യയ്ക്കായി. ബുധനാഴ്ച നടക്കുന്ന സൂപ്പര്‍ ലീഗ് സെമിയില്‍ ഓസ്ട്രേലിയയാണ് ഇന്ത്യയ്ക്ക് എതിരാളികൾ. മത്സരത്തിൽ ടോസ് നേടി ആദ്യം ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യ ബംഗ്ലാദേശിനെ 37.1 ഓവറില്‍ വെറും 111 റണ്‍സിന് പുറത്താക്കുകയായിരുന്നു.
മറുപടി ബാറ്റിങ്ങില്‍ 30.5 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ടീം ലക്ഷ്യം കണ്ടു.65 പന്തില്‍ നിന്ന് ഏഴ് ഫോറടക്കം 44 റണ്‍സെടുത്ത ആംഗ്രിഷ് രഘുവംശിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.ബംഗ്ലാദേശിനായി റിപ്പോണ്‍ മൊണ്ടല്‍ നാലു വിക്കറ്റ് വീഴ്ത്തി.