ഇന്ത്യന്‍ സിനിമയില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കി ടോവിനോ തോമസ്, ആശംസകളുമായി നിര്‍മ്മാതാവ് ആഷിക് ഉസ്മാന്‍

കെ ആര്‍ അനൂപ്| Last Modified ശനി, 29 ജനുവരി 2022 (11:56 IST)

ടോവിനോ സിനിമാ ലോകത്തെത്തി പത്തു വര്‍ഷങ്ങള്‍ പിന്നിടുന്നു.2012-ല്‍ സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെ നടന്‍ സിനിമ അഭിനയ ജീവിതം ആരംഭിച്ചു.

മലയാളത്തിന്റെ സൂപ്പര്‍ ഹീറോ ആയി വരെ എത്തിനില്‍ക്കുന്ന നടന്റെ 10 വര്‍ഷങ്ങള്‍.അരുണ്‍ റുഷ്ദി സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം ഗ്രിസയിലിയില്‍ അഭിനയിച്ചുകൊണ്ടാണ് ടോവിനോ തുടങ്ങിയത്. കരിയറിലെ കയറ്റവും ഇറക്കവും പിന്നിട്ട് മലയാള സിനിമാ ലോകത്ത് നിന്നും കോളിവുഡ് വരെ എത്തി നില്‍ക്കുകയാണ് താരം.

നടന് ആശംസകളുമായി നിര്‍മ്മാതാവ് ആഷിക് ഉസ്മാന്‍.

'ഇന്ത്യന്‍ സിനിമയില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയ സഹോദരന് അഭിനന്ദനങ്ങള്‍ ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ക്ക് ആശംസകള്‍ ടൊവിനോ തോമസ്',- ആഷിഖ് ഉസ്മാന്‍ കുറിച്ചു.

ഗപ്പി,എസ്ര,ഗോദ,തരംഗം,മായാനദി,മാത്തന്‍, തീവണ്ടി,മാരി 2,ലൂസിഫര്‍,മിന്നല്‍ മുരളി, കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് തുടങ്ങിയവയാണ് നടന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :