1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Who will bat at No 4 Spot Indian Team

നാലാം നമ്പറില്‍ ആര് ബാറ്റ് ചെയ്യണം? വീണ്ടും തലവേദന; തലപുകച്ച് ദ്രാവിഡ്

India
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നാലാം നമ്പര്‍ തലവേദന വീണ്ടും. ആരെ നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ഇറക്കണമെന്ന് തലപുകഞ്ഞ് ആലോചിക്കുകയാണ് മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. സൂര്യകുമാര്‍ യാദവും ശ്രേയസ് അയ്യരും തമ്മിലാണ് യഥാര്‍ഥ പോരാട്ടം നടക്കുന്നത്. ആരെയെങ്കിലും ഒരാളെ മാത്രമേ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കൂവെന്നാണ് സെലക്ടര്‍മാരുടെ വിലയിരുത്തല്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ ഇരുവരും സ്‌ക്വാഡില്‍ ഉണ്ട്. നിലവില്‍ ശ്രേയസ് അയ്യരെയാണ് നാലാം നമ്പറിലേക്ക് ഇന്ത്യ കൂടുതല്‍ പരിഗണിക്കുന്നത്. 
 
 
അടുത്ത ലേഖനം
സഞ്ജു സാംസണ് ക്രിക്കറ്റില്‍ മാത്രമല്ല ഗോള്‍ഫിലും ഉണ്ട് പിടി; വീഡിയോ പങ്കുവച്ച് താരം