ഇന്ത്യൻ ടീം തലമുറമാറ്റത്തിന്റെ വക്കിൽ, ദ്രാവിഡിന് ഉപദേശവുമായി മുൻ പരിശീലകൻ രവിശാസ്‌ത്രി

അഭിറാം മനോഹർ| Last Modified വെള്ളി, 28 ജനുവരി 2022 (20:50 IST)
കഴിഞ്ഞ ടി20 ലോകകപ്പ് മുതൽ തീർത്തും മോശം സമയമാണ് ഇന്ത്യൻ ക്രിക്കറ്റിന്. ടി20 ലോകകപ്പിലെ പ്രാഥമിക റൗണ്ടിൽ തന്നെ പുറത്തായ ടീം ഇന്ത്യ പിന്നീട് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ്- ഏകദിന പരമ്പരകളിലും പരാജയമായിരുന്നു. പ്രധാന താരങ്ങളുടെ അഭാവവും കോലി നായകസ്ഥാനത്ത് നിന്ന് പിന്മാറിയതും ഇന്ത്യന്‍ ടീമിനെ ബാധിച്ചു.

ഈ വർഷം ടി20 ലോകകപ്പും അടുത്ത വർഷം ഏകദിന ലോകകപ്പും മുന്നിൽ നിൽക്കെ ഇന്ത്യയ്ക്ക് ഈ പ്രതിസന്ധിയിൽ നിന്നും എത്ര‌യും വേഗം കരകയറേണ്ടത് അത്യാവശ്യമാണ്. ഇതിനിടെ ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡിന് ഉപദേശവുമായി വന്നിരിക്കുകയാണ് മുൻ പരിശീലകൻ രവി ശാസ്‌ത്രി.

തലമുറ മാറ്റത്തിന്റെ ഈ സമയത്ത് ദ്രാവിഡും ടീം മാനേജ്‌മെന്റും പെട്ടന്ന് തന്നെ കാര്യങ്ങള്‍ ഉള്‍കൊള്ളണമെന്നാണ് ശാസ്ത്രിയുടെ ഉപദേശം. വളരെ പ്രധാനപ്പെട്ട സമയത്തിലൂടെയാണ് ഇന്ത്യൻ ക്രിക്കറ്റ് കടന്നുപോകുന്നത്. ടീം തലമുറ മാറ്റത്തിന്റെ വക്കിലാണ്. 4-5 വര്‍ഷം ടീമിനെ നയിക്കാനും നെടുംതൂണാവാനും കെല്‍പ്പുള്ള താരങ്ങളെ കണ്ടെത്തേണ്ടതുണ്ട്.

അത്തരം കളിക്കാരെ പെട്ടെന്ന് തിരിച്ചറിയണം.പരിചയസമ്പന്നരായ താരങ്ങളും യുവാക്കളും ഒരുമിച്ചുള്ള ടീമാണ് വേണ്ടത്. ശാസ്‌ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :