അനുബന്ധ വാര്ത്തകള്
- ബൗളറെന്ന നിലയിൽ കഴിഞ്ഞ വർഷം ഞാൻ 10 ശതമാനമെങ്കിലും മെച്ചപ്പെട്ടെങ്കിൽ അതിന് കാരണം സഞ്ജു
- എന്തായാലും ടെസ്റ്റാണ് കളിക്കുന്നത്, രോഹിത് പോയി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് വരട്ടെ
- 15 കോടിയുടെ ഡൈനമേറ്റ് പോക്കറ്റിലിരുന്ന് പൊട്ടി, ഈ സീസണിൽ കിഷൻ സമ്പൂർണ്ണ പരാജയമെന്ന് കണക്കുകൾ
- Arjun Tendulkar: പവർപ്ലേ കഴിഞ്ഞാൽ അർജുൻ ടെൻഡുൽക്കർ ചിത്രത്തിലെ ഇല്ല, ദൈവപുത്രനെ മുംബൈ സേഫ് ആക്കാൻ ശ്രമിക്കുന്നുവെന്ന് വിമർശകർ
- 5 വർഷം നടത്തിയത് മോശം പ്രകടനം, 2 നല്ല ഇന്നിങ്ങ്സിൽ വീണ്ടും ടീമിൽ: രഹാനയെ ടീമിൽ ഉൾപ്പെടുത്തിയതിൽ വിമർശനം
സഞ്ജുവിനെ അത്ര പരിചയമില്ലായിരുന്നു, ഇപ്പോൾ അടുത്ത സുഹൃത്ത്: ബോൾട്ട്
രാജസ്ഥാൻ റോയൽസിലേക്ക് വരുന്നതിന് മുൻപ് സഞ്ജു സാംസണെ അത്ര പരിചയമില്ലായിരുന്നുവെന്ന് ന്യൂസിലൻഡ് പേസർ ട്രെൻഡ് ബോൾട്ട്. എന്നാൽ ഇപ്പോൾ സഞ്ജുവുമായി അടുത്ത ബന്ധമാണുള്ളതെന്നും മികച്ച താരമാണ് സഞ്ജുവെന്നും ബോൾട്ട് പറഞ്ഞു. രാജസ്ഥാൻ റോയൽസിൻ്റെ ഔദ്യോഗിക ചാനലിലെ ദിൽ സേ റോയലെന്ന സെഗ്മെൻ്റിൽ സംസാരിക്കുകയായിരുന്നു ബോൾട്ട്.
രാജസ്ഥാൻ റോയൽസിലെ അടുത്ത സുഹൃത്ത് ആരാണെന്ന ചോദ്യത്തിനാണ് ബോൾട്ട് സഞ്ജുവിൻ്റെ പേര് പറഞ്ഞത്. ഇവിടെ എത്തുന്നതിന് മുൻപ് എനിക്ക് സഞ്ജുവിനെ അറിയില്ലായിരുന്നു എന്നതാണ് സത്യം. എന്നാൽ പരിചയപ്പെട്ട് കഴിഞ്ഞപ്പോഴാണ് എത്ര മികച്ച താരമാണ് സഞ്ജുവെന്ന് മനസിലായത്. വളരെ ശാന്തനായ താരം മികച്ച ക്യാപ്റ്റൻ കൂടിയാണ്. അടുത്ത ബന്ധമാണ് ഇപ്പോൾ സഞ്ജുവുമായി ഉള്ളത്. ബോൾട്ട് പറഞ്ഞു.