1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. TATA group brags IPL Title sponsership

TATA IPL: ഐപിഎൽ സ്പോൺസർഷിപ്പ് വിടാതെ ടാറ്റ, 2028 വരെ സ്പോൺസർഷിപ്പിനായി മുടക്കുക 2,500 കോടി

IPL,IPL Auction
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അടുത്ത നാല് വര്‍ഷക്കാലത്തേയ്ക്ക് കൂടിയുള്ള സ്‌പോണ്‍സര്‍ഷിപ്പ് ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കി. 2024 മുതല്‍ 2028 വരെയാണ് ടാറ്റാ ഗ്രൂപ്പ് ടൈറ്റില്‍ അവകാശങ്ങള്‍ സ്വന്തമാക്കിയത്. അവസാന രണ്ട് ഐപിഎല്ലുകളും ടാറ്റ തന്നെയാണ് സ്‌പോണ്‍സര്‍ ചെയ്തിരുന്നത്. നിലവില്‍ വനിതാ ഐപിഎല്‍ ടൈറ്റില്‍ അവകാശവും ടാറ്റയുടെ കൈവശമാണ്.
 
2,500 കോടി രൂപയ്ക്കാണ് ടൈറ്റില്‍ അവകാശം ടാറ്റ പുതുക്കിയത്. ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്‌പോണ്‍സര്‍ഷിപ്പാണിത്. മാര്‍ച്ച് മാസത്തിലാകും ഐപിഎല്ലിന്റെ പതിനേഴാം സീസണിന് തുടക്കമാവുക.
അടുത്ത ലേഖനം
KL Rahul: ഐപിഎല്ലിലും ഇനി ഓപ്പണിങ് വേണ്ട; സഞ്ജുവിന് 'പാരയാകുന്ന' നിര്‍ണായക തീരുമാനവുമായി രാഹുല്‍, കാരണം ഇതാണ്