Rinku Singh: റിങ്കുവിന് അവന്റെ ശക്തി എന്തെന്ന് നന്നായി അറിയാം, ഇന്ത്യയ്ക്ക് അവനെ പോലൊരുത്തനെ ആവശ്യമുണ്ട്: രോഹിത് ശര്‍മ

Rinku singh,Rohit sharma,Indian Team
അഭിറാം മനോഹർ| Last Modified വ്യാഴം, 18 ജനുവരി 2024 (17:39 IST)
അഫ്ഗാനെതിരായ മൂന്നാം ടി20 മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച റിങ്കു സിങ്ങിനെ പ്രശംസിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. രോഹിതും റിങ്കുവും അഞ്ചാം വിക്കറ്റില്‍ നേടിയ 190 റണ്‍സിന്റെ അപരാജിത കൂട്ടുക്കെട്ടാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. ഇന്ത്യന്‍ ടീമിന് മിഡില്‍ ഓര്‍ഡറില്‍ റിങ്കുവിനെ പോലൊരു താരം ആവശ്യമാണെന്ന് മത്സരശേഷം രോഹിത് വ്യക്തമാക്കി.

ആ കൂട്ടുക്കെട്ട് സൃഷ്ടിക്കുന്നത് പ്രധാനമായിരുന്നു. ഞാനും റിങ്കുവും പരസ്പരം സംസാരിച്ചുകൊണ്ടിരുന്നു. ഞങ്ങള്‍ക്ക് ഇത് ഒരു നല്ല ഗെയിമായിരുന്നു. സമ്മര്‍ദ്ദമുണ്ടായിരുന്നു. അവസാനം കളിച്ച രണ്ട് പരമ്പരകളില്‍ ബാറ്റ് കൊണ്ട് എന്ത് ചെയ്യാനാകുമെന്ന് റിങ്കു കാണിച്ചുതന്നു. വളരെ ശാന്തനാണ് അദ്ദേഹം. അവന്റെ ശക്തി എന്താണെന്ന് അവന് നന്നായ് അറിയാം. അവന്‍ അവന്റെ മികവിലേക്ക് ഉയരുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനമാണ് അവന്‍ നടത്തിയത്. ടീം മുന്നോട്ട് പോകുന്നത് ശുഭസൂചനയാണ്. ടീമിലെ ബാക്കെന്‍ഡില്‍ അങ്ങനെയുള്ള ഒരാളെ വേണം.ഐപിഎല്ലില്‍ എന്താണ് അവന്‍ ചെയ്തതെന്ന് ഞങ്ങള്‍ക്കറിയാം. അദ്ദേഹം ആ പ്രകടനം ഇന്ത്യന്‍ ജേഴ്‌സിയിലും കൊണ്ടുവരികയാണ്. രോഹിത് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :