1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. T natarajan IPL journey

പരിക്കുകളും ഫോമില്ലായ്‌മയും തളർത്തി‌യ കരിയറിൽ വമ്പൻ തിരിച്ചുവരവ് നടത്തി നടരാജൻ, ലക്ഷ്യം ലോകകപ്പ് ടീമിലെ സ്ഥാനം

നടരാജൻ
ഐപിഎല്ലിലെ കഴിഞ്ഞ സീസണിൽ ഏറെ മത്സരങ്ങ‌ളും പരിക്കിനെ തുടർന്ന് നഷ്ടമായതോടെ പലരും എഴുതിതള്ളിയ കരിയറായിരുന്നു തമിഴ്‌നാട്ടുകാരൻ ടി നടരാജന്റേത്. യോർക്കർ കിങ് എന്ന് ക്രിക്കറ്റ് ലോകം വാഴ്‌‌ത്തിയ നടരാജനെ ഒരു സീസണിലെ അസാന്നിധ്യം കൊണ്ട് പലരും മറന്ന് കഴിഞ്ഞിരുന്നു. എന്നാൽ എന്താണ് തന്റെ പ്രതിഭയെന്ന് വീണ്ടും ഇന്ത്യൻ സെലക്‌ടർമാരെ ഓർമിപ്പിക്കുകയാണ് സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ സൂപ്പർതാരം.
 
ഐപിഎല്ലിൽ 7 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ 15 വിക്കറ്റുകളുമായി പർപ്പിൾ ക്യാപ്പിനായുള്ള പോരാട്ടത്തിൽ രണ്ടാമതാണ് ടി നടരാജൻ. രാജസ്ഥാന്റെ യുസ്‌വേന്ദ്ര ചഹൽ മാത്രമാണ് വിക്കറ്റ് വേട്ടയിൽ നടരാജന് മുന്നിലുള്ള താരം. 7 മത്സരങ്ങളിൽ നിന്ന് 18 വിക്കറ്റുകളാണ് ചഹലിന്റെ പേരിലുള്ളത്.
 
ഇടം കയ്യൻ ബൗളറാണെന്നതും ഡെത്ത് ഓവറുകളിൽ റൺസ് നിയന്ത്രിക്കാനുള്ള കഴിവുമാണ് നടരാജനെ അപകടകാരിയാക്കുന്നത്. ഒക്‌ടോബറിൽ ഓസ്ട്രേലിയയിൽ നടക്കുന്ന ലോകകപ്പിൽ ബു‌മ്രയ്‌ക്കൊപ്പം ഒരു ഇടംകയ്യൻ ബൗളറുള്ളത് ഇന്ത്യയുടെ ലോകകപ്പ് വിജയസാധ്യതകളെ ഉയർത്തുമെന്ന് ഉറപ്പാണ്. ഐപിഎല്ലിലൂടെ ഇന്ത്യൻ ടീമിലെ തന്റെ ഇടത്തെപറ്റി അവകാശവാദം ഉയർത്തുക കൂടിയാണ് ഐപിഎല്ലിലെ മികച്ച പ്രകടനത്തിലൂടെ നടരാജൻ
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
പന്തും രാഹുലും ശ്രേയസുമല്ല, ഇന്ത്യയുടെ ഭാവി‌നായകൻ ആ താരം: പ്രവചനവുമായി മുൻ ഓസീസ് താരം