അഭിറാം മനോഹർ|
Last Modified ഞായര്‍, 24 ഏപ്രില്‍ 2022 (09:31 IST)
ഇന്ത്യൻ ടീമിൽ മടങ്ങിയെത്തുന്നതിനെ പറ്റി ഇപ്പോൾ ചിന്തിക്കുന്നിലെന്ന് ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാർദ്ദിക് പാണ്ഡ്യ. നിലവിൽ ഐപിഎല്ലിനാണ് പ്രാധാന്യം നൽകുന്നതെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ വിജയിച്ചതിനു ശേഷം പാണ്ഡ്യ പറഞ്ഞു.
ഐപിഎല്ലിൽ തകർപ്പൻ ഫോമിലുള്ള താരം 73.75 ശരാശരിയിൽ 295 റൺസാണ് ഇതുവരെ നേടിയത്. ഐപിഎല്ലിന് മുൻപ് ദീർഘകാലമായി പരിക്കിന്റെ പിടിയിലായിരുന്ന താരത്തിന്റെ പ്രകടനത്തെ പറ്റി ആശങ്കയുണ്ടായിരുന്നുവെങ്കിലും ബൗളിങ്ങിലും ബാറ്റിങ്ങിലും മികവ് തെളിയിക്കാൻ ഹാർദ്ദിക്കിനാവുന്നുണ്ട്.
നായകനെന്ന നിലയിൽ ടീമിനെ സീസണിൽ ഒന്നാം സ്ഥാനത്തേയ്ക്ക് എത്തിക്കാൻ സാധിച്ചതും പ്രശംസയ്ക്ക് കാരണമാകുന്നുണ്ട്. ഇതോടെയാണ് ഹാർദ്ദിക്കിനെ ദേശീയ ടീമിൽ എത്തിക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്.