ഐപിഎല്ലിൽ 'ബോസ്' ജോസ് തന്നെ, ഡൽഹിയുടെ നെഞ്ച് തകർത്ത് ബട്ട്‌ലർ

അഭിറാം മനോഹർ| Last Modified വെള്ളി, 22 ഏപ്രില്‍ 2022 (21:01 IST)
ഡൽഹി ക്യാപ്പിറ്റൽസിന്റെ വിജയപ്രതീക്ഷകൾ തച്ചുതകർത്ത് ജോസ് ബട്ട്‌ലർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ റോയൽസിന് സ്വപ്‌ന തുല്യമായ തുടക്കമാണ് ‌ബട്ട്‌ലറും മലയാളി ഓപ്പണിങ് താരം ദേവ്‌ദത്ത് പടിക്കലും ചേർന്ന് നൽകിയത്. ആദ്യ വിക്കറ്റി‌ൽ തന്നെ 155 റ‌ൺസ് നേടിയ ഓപ്പണിങ് ജോഡി മത്സരത്തിൽ ഡൽഹിക്ക് യാതൊരു അവസരവും മത്സരത്തിൽ നൽകിയില്ല.

തുടക്കത്തിൽ ടച്ച് കണ്ടെത്താൻ പ്രയാസപ്പെട്ടെങ്കിലും താളം കണ്ടെത്തിയ ബട്ട്‌ലർ ഡൽഹി ബൗളർമാരുടെ നെഞ്ചത്ത് ആറാടുക തന്നെയായിരുന്നു. സീസണിൽ രണ്ട് സെഞ്ചുറികൾ കൊണ്ട് അമ്പരപ്പിച്ച ബട്ട്‌ലർ ഇന്നും അത്തരമൊരു പ്രകടനം തന്നെയാണ് ലക്ഷ്യം വെച്ചത്. 8 സിക്‌സറുകളുടെ അകമ്പടിയിൽ ഡൽഹി ബൗളർമാരുടെ മരണമണി മുഴക്കി ഒരു ഭാഗത്ത് ബട്ട്‌ലർ സ്കോർ ഉയർത്തിയപ്പോൾ ദേവ്‌ദത്ത് ഉറച്ച പിന്തുണ നൽകി.

57 പന്തിലായിരുന്നു ബട്ട്‌ലറുടെ സെഞ്ചുറി പ്രകടനം. ൈതിൽ 8 ഫോറുകളും 8 സിക്‌സറുകളും ഉൾപ്പെടുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :