1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Hotel staff sacked after Kohlis complaint

കോലിയുടെ പരാതിക്ക് പിന്നാലെ ഹോട്ടല്‍ ജീവനക്കാരന്റെ പണി പോയി; സംഭവിച്ചത് ഇതാണ്

Hotel staff sacked after Kohlis complaint
ട്വന്റി 20 ലോകകപ്പിലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിനുവേണ്ടി ഓസ്‌ട്രേലിയയിലെ ക്രൗണ്‍ പെര്‍ത്ത് ഹോട്ടലിലാണ് ഇന്ത്യന്‍ താരങ്ങള്‍ താമസിച്ചത്. ഇവിടെ വെച്ചാണ് ഇന്ത്യന്‍ താരം വിരാട് കോലിയുടെ ബെഡ് റൂം വീഡിയോ പുറത്തായത്. ഇതാണ് കോലിയുടെ മുറി എന്നുപറഞ്ഞ് ഒരു ഹോട്ടല്‍ ജീവനക്കാരനാണ് വീഡിയോ പുറത്തുവിട്ടത്. ഇത് കോലിയെ പ്രകോപിപ്പിച്ചു. 
 
തന്റെ സ്വകാര്യതയെ ലംഘിക്കുന്ന നടപടിയാണ് ഹോട്ടലിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് കോലി സോഷ്യല്‍ മീഡിയയിലൂടെ ആരോപിച്ചിരുന്നു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്നാണ് കോലി വിമര്‍ശിച്ചത്. 
 
ഇതിനു പിന്നാലെ ക്രൗണ്‍ പെര്‍ത്ത് ഹോട്ടല്‍ അധികൃതര്‍ ക്ഷമാപണം നടത്തിയിരുന്നു. കോലിയുടെ ഹോട്ടല്‍ റൂം വീഡിയോ എടുത്ത ജീവനക്കാരനെ ഹോട്ടലില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. 
 
അടുത്ത ലേഖനം
T 20 World Cup, India vs Bangladesh Predicted 11: അടിമുടി മാറ്റങ്ങളോടെ ഇന്ത്യ, ജയിച്ചില്ലെങ്കില്‍ സെമി കാണാതെ പുറത്ത്; ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ സാധ്യത ഇലവന്‍