അനുബന്ധ വാര്‍ത്തകള്‍
- കോലിയും രോഹിത്തും ഇല്ലെങ്കില്‍ കാറ്റഴിച്ചിട്ട ബലൂണ്‍ മാത്രം, ഇന്ത്യന്‍ ടീമിന്റെ അവസ്ഥ പരിതാപകരം
- ആരെല്ലാം പരിക്ക് മാറിയെത്തുമെന്ന് അറിയില്ല, പരീക്ഷണങ്ങള്‍ക്ക് അവസാന അവസരമാണിത്: ദ്രാവിഡ്
- എന്തുകൊണ്ട് വിരാട് കോലിയും രോഹിത് ശർമയും ഇല്ല? കാരണം വ്യക്തമാക്കി ഹാർദ്ദിക്
- ഓവൽ ടെസ്റ്റിനിടെ അപ്രതീക്ഷിത പ്രഖ്യാപനം, സ്റ്റുവർട്ട് ബ്രോഡ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു
- ലോകകപ്പ് പ്രതീക്ഷ വെള്ളത്തിന് മുകളില്‍ വരച്ച വര, വിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ പരാജയം
ഏകദിനം സൂര്യ മനസിലാക്കിവരുന്നതെ ഉള്ളു, പിന്തുണയുമായി ദ്രാവിഡ്
ഏകദിനക്രിക്കറ്റില്‍ മോശം ഫോം തുടരുന്ന ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെ പിന്തുണച്ച് ഇന്ത്യന്‍ ടീം പരിശീലകനായ രാഹുല്‍ ദ്രാവിഡ്. ടി20 ഫോര്‍മാറ്റില്‍ മികച്ച പ്രകടനങ്ങള്‍ തുടരെ ആവര്ത്തിക്കാനാവുന്നുണ്ടെങ്കിലും ഏകദിനത്തില്‍ ഇതേ പ്രകടനങ്ങള്‍ ആവര്‍ത്തിക്കാന്‍ സൂര്യയ്ക്കാവുന്നില്ല. ആദ്യ ഏകദിനത്തില്‍ 19 റണ്‍സിന് പുറത്തായ സൂര്യ രണ്ടാം ഏകദിനത്തില്‍ 24 റണ്‍സാണ് നേടിയത്.
സൂര്യയ്ക്ക് ഇനിയും അവസരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നാണ് പരിശീലകനായ ദ്രാവിഡ് ഇതിനെ പറ്റി പറയുന്നത്. സൂര്യകുമാര്‍ മികച്ച താരമാണെന്നതില്‍ സംശയമില്ല. എന്നാല്‍ ഏകദിനങ്ങളിലെ പ്രകടനം ടി20 ഫോര്‍മാറ്റിലെ പോലെയല്ല എന്നത് അദ്ദേഹം മനസിലാക്കേണ്ടതുണ്ട്. ഏകദിന ക്രിക്കറ്റ് സൂര്യ പഠിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന് അതിനാല്‍ തന്നെ ഇനിയും അവസരങ്ങള്‍ നല്‍കണം. പിന്നീടുള്ളതെല്ലാം അദ്ദേഹത്തിന്റെ കയ്യിലാണ്. ദ്രാവിഡ് പറഞ്ഞു.