1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Steve waugh was a selfish cricketer says shane warne

ഒപ്പം കളിച്ചവരിൽ ഏറ്റവും സ്വാർഥൻ സ്റ്റീവ് വോ‌: ഷെയ്‌ൻ വോൺ

ഷെയ്‌ൻ വോൺ
ഒപ്പം കളിച്ചവരിൽ വെച്ച് ഏറ്റവും സ്വാർഥനായ ക്രിക്കറ്റർ സ്റ്റീവ് വോ ആയിരുന്നുവെന്ന് ഷെയ്‌ൻ വോൺ.വോ ഉള്‍പ്പെട്ട 104 റണ്ണൗട്ടുകളുടെ ഒരു വീഡിയോക്ക് പ്രതികരണമറിയിക്കവെയാണ് വോണ്‍ തന്റെ ആത്മകഥയിൽ സ്റ്റീവ് വോയ്‌ക്ക് നൽകിയ വിശേഷണം വീണ്ടും ആവർത്തിച്ചത്.
 
ഒന്നരപതിറ്റാണ്ട് കളിക്കളങ്ങളെ തന്റെ മാന്ത്രിക വിരലുകളാല്‍ ത്രസിപ്പിച്ച താരമാണ് ഓസ്‌ട്രേലിയയുടെ ഇതിഹാസ സ്പിന്നര്‍ ആണെങ്കിലും അത്ര നല്ല ബന്ധമല്ല വോണിന് സ്റ്റീവ് വോയുമായുള്ളത്.1999-ല്‍ വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ നിന്ന് വോ മാറ്റിനിര്‍ത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളായത്.ഇതാവാം ഷെയ്‌ൻ വോണിന്റെ പ്രതികരണത്തിന്റെ പിന്നിലെന്നാണ് ക്രിക്കറ്റ് ലോകം കരുതുന്നത്.
 
അതേസമയം സ്റ്റീവ് വോയെ വെറുക്കുന്നില്ലെന്നും വോൺ പറയുന്നു.അടുത്തിടെ ഞാന്‍ തിരഞ്ഞെടുത്ത എക്കാലത്തെയും മികച്ച ഓസ്‌ട്രേലിയന്‍ ടീമില്‍ വോയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.എങ്കിലും ഞാന്‍ ഒപ്പം കളിച്ചവരില്‍ വെച്ച് ഏറ്റവും സ്വാര്‍ഥനായ ക്രിക്കറ്ററെന്നാണ് വോ‌- ഷെയ്‌ൻ വോൺ പറഞ്ഞു
 
അടുത്ത ലേഖനം
ഐപിഎല്ലും ടി20യും സച്ചിൻ കളിച്ച കാലത്തില്ല: മികച്ച താരം കോലി തന്നെയെന്ന് പീറ്റേഴ്‌സൺ