രേണുക വേണു|
Last Updated:
ചൊവ്വ, 4 നവംബര്‍ 2025 (13:44 IST)
Yashasvi Jaiswal: രഞ്ജി ട്രോഫിയില്‍ മുംബൈ താരം യശസ്വി ജയ്‌സ്വാളിനു സെഞ്ചുറി. എലൈറ്റ് ഗ്രൂപ്പ് ഡി മത്സരത്തില്‍ രാജസ്ഥാനെതിരെയാണ് താരം സെഞ്ചുറി നേടിയത്.
120 പന്തുകളില്‍ 11 ഫോറുകള്‍ സഹിതമാണ് ജയ്‌സ്വാള്‍ സെഞ്ചുറി നേട്ടത്തിലെത്തിയത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായ ജയ്‌സ്വാള്‍ ഹോം ഗ്രൗണ്ടില്‍ വെച്ചാണ് രാജസ്ഥാനെതിരെ സെഞ്ചുറി നേടിയിരിക്കുന്നത്.
നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ജയ്‌സ്വാള്‍ രാജസ്ഥാനെതിരെ അര്‍ധ സെഞ്ചുറി നേടിയിരുന്നു. ഇതോടെ രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്കായി 1,000 റണ്‍സ് നേടുന്ന താരമാകാനും ജയ്‌സ്വാളിനു സാധിച്ചു. 21 ഇന്നിങ്‌സുകളില്‍ നിന്ന് 54 ശരാശരിയിലാണ് ജയ്‌സ്വാള്‍ മുംബൈയ്ക്കായി 1000 റണ്‍സ് തികച്ചത്. 2019 ല്‍ തന്റെ 17-ാം വയസ്സിലാണ് ജയ്‌സ്വാള്‍ രഞ്ജിയില്‍ അരങ്ങേറ്റം കുറിച്ചത്.