1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Sreesanth trains with Michael Jordan’s former trainer Tim Grover

തിരിച്ചുവരവ് ഒരുങ്ങി തന്നെ, ശ്രീശാന്തിനെ പരിശീലിപ്പിയ്ക്കുന്നത് ബാസ്‌ക്കറ്റ്‌ബോള്‍ ഇതിഹാസം മൈക്കല്‍ ജോര്‍ദാന്റെ കോച്ച്

വാർത്തകൾ
ഏഴ് വര്‍ഷത്തെ വിലക്കിന് ശേഷം ക്രിക്കറ്റിലേക്ക് തിരികെയെത്തുമ്പോൾ അതിൽ യാഒരു അപകതതയും ഇല്ലാതിരിയ്ക്കാൻ ഒരുങ്ങി തന്നെ മലയളി താരം ശ്രീശാന്ത്. കേരള ടീമിനായി രഞ്ജി കളിയ്ക്കാനുള്ള അവസരം ഇതിനോടകം തന്നെ താരത്തിന് മുന്നിൽ തുറന്നുകിട്ടിയിട്ടുണ്ട് എന്നാൽ. ഇന്ത്യൻ ടീമിലേയ്ക്കും ഐപിഎല്ലിലേയ്ക്കും മടങ്ങിയെത്താനായി സ്വയം പരുവപ്പെടുത്തുകയാണ് ഇപ്പോൾ ശ്രീശാന്ത്. 
 
പരിശീലനത്തിനായി ശ്രീശാന്തിനെ സഹായിയ്ക്കാൻ. ബാസ്‌ക്കറ്റ്ബാള്‍ ഇതിഹാസങ്ങളായ മൈക്കിള്‍ ജോര്‍ദാനെയും കോബി ബ്രയാന്റിനെയും പരിശീലിപ്പിച്ച ടിം ഗ്രോവര്‍ എത്തുന്നു എന്നതാണ് പ്രധനപ്പെട്ട കാര്യം. എന്‍ബിഎയിലെ ഫിസിക്കല്‍ ആന്‍ഡ് മെന്റല്‍ ട്രെയിനിങ് കോച്ചാണ് ടിം ഗ്രോവര്‍. ആഴ്ചയില്‍ മൂന്ന് തവണ ഓണ്‍ലൈന്‍ വഴിയാണ് ടിം ഗ്രോവര്‍ ശ്രീശാന്തിനെ പരിശീലിപ്പിക്കുന്നത്. 
 
രാവിലെ 5.30 മുതല്‍ 8.30 വരെ ടിം ഗ്രോവറിന്റെ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നുണ്ട് അതിന് ശേഷം ഉച്ചക്ക് 1.30 മുതല്‍ ആറ് വരെ എറണാകുളത്തെ ഇന്‍ഡോര്‍ നെറ്റ്‌സില്‍ കേരള ടീമിന്റെ അണ്ടര്‍ 23 താരങ്ങള്‍ക്കൊപ്പം പരിശീലലനവും നടത്തുന്നുണ്ട്. ശ്രീശാന്ത് പറഞ്ഞു. ഇന്ത്യൻ ടീമിൽ കളിയ്ക്കാൻ സാധിയ്ക്കും എന്ന് നേരത്തെ തന്നെ താരം പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. മികച്ച പ്രകടനം പുറത്തെടുക്കുകയാണെങ്കില്‍ 2021ലെ ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കുമെന്നും ശ്രീശാന്ത് പറയുന്നു. 
About Writer
വെബ്ദുനിയ ലേഖകൻ
അടുത്ത ലേഖനം
ലോകക്രിക്കറ്റിലെ മികച്ച ഫീൽഡർ : ഗംഭീർ മനസ്സ് തുറക്കുന്നു