ഇന്ത്യൻ സൈനികരുടെ ശരീരത്തിൽ കൂർത്ത ആയുധങ്ങൾ കൊണ്ട പരുക്കുകൾ, ഒന്നിലധികം തവണ കുത്തേറ്റ മുറിവുകൾ: വെളിപ്പെടുത്തി ഡോക്ടർ

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 22 ജൂണ്‍ 2020 (14:01 IST)
ഡല്‍ഹി: ഗൽവാൻ താഴ്‌വരയിൽ ഇന്ത്യൻ സേന നേരിട്ടത് ക്രൂരമായ ആക്രമണം എന്ന് സാക്ഷ്യപ്പെടുത്തി മൃതദേഹൺഗൾ കൺറ്റ് ലേയിൽ ആശുപത്രിയിലെ ഡോകടർ. കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങളിൽ കൂർത്ത ആയുധങ്ങൾ തറച്ചതിന്റെ പാടുകളും ഒന്നിലധികം തവണ കുത്തേറ്റതിന്റെ മുറിവുകളും ഉണ്ടായിരുന്നതായി ഡോക്ടർ ബെളീപ്പെടുത്തി.

'കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങളിലെ മുറിവുകളിൽനിന്നും ശക്തമായ യുദ്ധം തന്നെയാണ് സൈനികർ നേരിട്ടത് എന്ന് മനസിലാവും. മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കൊണ്ടുള്ള പരുക്കുകളും ഒന്നിലധികം തവണ കുത്തേറ്റ മുറിവുകളും നിരവധി ഒടിവുകളുമുണ്ട്, മൃതദേഹങ്ങള്‍ കണ്ട ലേയിലെ സോനം നര്‍ബൂ മെമ്മോറിയല്‍ ആശുപത്രിയിലെ ഒരു ഡോക്ടര്‍ പറഞ്ഞു. ഇനി പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിയ്ക്കാൻ പ്രറ്റിരോധമന്ത്രി ഇന്ത്യൻ സേനയ്ക്ക് അധികാരം നൽകിയിട്ടുണ്ട് എന്നാണ് വിവരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :