ഐപിഎല്ലിലൂടെ എല്ലാത്തിനും മറുപടി നൽകും, 2023 ലോകകപ്പിൽ ഇന്ത്യക്കായി കളിക്കാൻ കഴിയുമെന്ന് വിശ്വാസം- ശ്രീശാന്ത്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 22 ജൂണ്‍ 2020 (11:58 IST)
ഇത്തവണത്തെ ലേലത്തിൽ പങ്കെടുക്കുമെന്ന് മലയാളി താരം ശ്രീശാന്ത്. തന്നെ പുറത്താക്കിയ ഐപിഎല്ലിലൂടെ തന്നെ എല്ലാവർക്കും മറുപടി നൽകുമെന്നും ശ്രീശാന്ത് വ്യക്തമാക്കി.

കേരളത്തിനായി മികച്ച പ്രകടനം നടത്തുകയാണെങ്കിൽ തീർച്ചയായും ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കും. എന്നെ താല്‍പര്യമുള്ള ടീമുകളുണ്ടായേക്കാം. എനിക്ക് ഐപിഎല്ലിൽ എത്താനായാൽ എല്ലാത്തിനും മറുപടി നൽകാനുള്ള ഉചിതമായ വേദിയായിരിക്കും അത്.ഒരുപക്ഷേ ഇന്ത്യക്കായി ഇനിയും കളിക്കാനും സാധിചേക്കും. ശ്രീശാന്ത് പറഞ്ഞു.

ഇന്ത്യക്കായി വീണ്ടും കളിക്കാനാകുമെന്നും 2023 ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി പന്തെറിയാനാകുമെന്ന ആത്മവിശ്വാസം ഉണ്ടെന്നും ശ്രീശാന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :