അനുബന്ധ വാര്‍ത്തകള്‍
- സ്വർണവില റെക്കോർഡ് കുതിപ്പിൽ, പവന് വില 35,680 രൂപ
- പ്രധാനമന്ത്രി വാക്കുകൾ സൂക്ഷിച്ച് ഉപയോഗിയ്ക്കണം, തെറ്റായ വിവരം നൽകുന്നത് നയതന്ത്രത്തിന് പകരമാകില്ല: മൻമോഹൻ സിങ്
- 24 മണിക്കൂറിനിടെ 445 മരണം 14,821 പേർക്ക് രോഗബാധ, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 4,.25, 282
- മഹാബലിപുരത്തെ കടൽതീരത്ത് അടിഞ്ഞ വീപ്പയിൽ 100 കോടിയോളം വിലമതിക്കുന്ന മയക്കുമരുന്ന്
- 24 മണിക്കൂറിനിടെ രണ്ടുലക്ഷത്തിനടുത്ത് പുതിയ കേസുകൾ, രോഗബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു
പാക് അധിനീവേശ കശ്മീരിൽ ചൈനീസ് യുദ്ധ വിമാനങ്ങൾ, ഇന്ത്യയ്ക്കെതിരായ നീക്കത്തിൽ പാക് പിന്തുണ
ഡൽഹി: ഇന്ത്യയ്ക്കെതിരായ സൈനിക നീക്കത്തിന് ചൈന പാകിസ്ഥാന്റെ പിന്തുണ ത്തേടുന്നതായി റിപ്പോർട്ടുകൾ, തന്ത്രപ്രധാനമായ പാക് അധിനിവേശ കശ്മീരിലെ സ്കർദു വ്യോമ താവളത്തിൽ ചൈനീസ് യുദ്ധ വിമാനങ്ങളുടെ നിക്കം സംബന്ധിച്ച് ഇന്റലിജൻസിന് വിവരം ലഭിച്ചു.
എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല എന്നും പാക് ചൈന അതിർത്തികളിൽ സൈന്യം അതീവ ജാഗ്രത പുലർത്തുന്നുണ്ട് എന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. ചെങ്ദു ജെ 10 വിഭാഗത്തിൽപ്പെട്ട യുദ്ധ വിമാനങ്ങൾ എത്തിയതായാണ് സൂചന. എന്നാൽ ലഡാക്കിനോട് ചേർന്നുകിടക്കുന്ന പാകിസ്ഥാന്റെ വ്യോമ താവളത്തിൽ ഇത്രയധികം വിമാനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷിയില്ല എന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ.