ജിമെയിലിലൂടെ തന്നെ വീഡിയോ ചാറ്റ് ചെയ്യാം. ഗൂഗിൾ മീറ്റ് ജിമെയിൽ ആൻഡ്രോയീഡ്, ഐഒഎസ് പതിപ്പുകളിലേയ്ക്ക് !

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 22 ജൂണ്‍ 2020 (13:20 IST)
ജിമെയിലിലൂടെ തന്നെ ഇനി വീഡിയോ ചാറ്റ് ചെയ്യാം. ജിമെയിലിന്റെ ഡെസ്ക്‌ടൊപ്പ് പതിപ്പിൽ ഒരുക്കിയിരിയ്ക്കുന്ന ഫീച്ചർ ആൻഡ്രോയ്ഡ് ഐഒഎസ് പതിപ്പുകളിലേയ്ക് കൂടി എത്തിയ്ക്കുകയാണ് ഗൂഗിൾ. അതായത് വീഡിയോചാറ്റ് ചെയ്യുന്നതിനായി മീറ്റ് ആപ്പ് പ്രത്യേകം ഇൻസ്റ്റാൾ ചെയ്യേണ്ട ആവശ്യമില്ല. ജിമെയിലിൽ ഗൂഗിൾ മീറ്റിന്റെ പ്രത്യേക ടാബ് ഉണ്ടായീരിയ്ക്കും.

ജിമെയിലിലെ മീറ്റ് ടാബ് തുറന്ന് സ്റ്റാര്‍ട്ട് ന്യൂ മീറ്റിങ് ഓപ്ഷന്‍ തിരഞ്ഞെടുക്കാം. ഇതിലൂടെ വീഡിയോ ചറ്റിലേയ്ക്ക് അംഗങ്ങളെ ആഡ് ചെയ്യാനാകും. മീറ്റിങ് കോഡും ലിങ്കും ഇമെയില്‍ വഴി പങ്കുവയ്ക്കാം. എസ്‌എംഎസ് വഴിയും വാട്സ് ആപ്പ് ഉൾപ്പടെയുള്ള സാമൂഹ്യ മാധ്യമങ്ങൾ വഴിയും ഇവ പങ്കുവെക്കാനും സാധിയ്ക്കും. അതായത് ഒഫീഷ്യലും അല്ലാത്തതുമായ വീഡിയോ ചാറ്റുകൾ കൂടുതൽ എളുപ്പമാക്കുന്നതാണ് പുതിയ ഫീച്ചർ. ഉടൻ തന്നെ ഫീച്ചർ ആൻഡ്രോയ്ഡ് ഐഒഎസ് പതിപ്പുകളിൽ ലഭ്യമാക്കും എന്ന് ഗൂഗിൾ വ്യക്തമാക്കി..



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :