ദിനേശ് കാര്‍ത്തിക് ഇനി 'ഇരട്ട കുട്ടികളുടെ അച്ഛന്‍'; അമ്മയായ സന്തോഷത്തില്‍ ദീപിക പള്ളിക്കല്‍

രേണുക വേണു| Last Modified വെള്ളി, 29 ഒക്‌ടോബര്‍ 2021 (14:45 IST)

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ താരവും കമന്റേറ്ററുമായ ദിനേശ് കാര്‍ത്തിക്കും സ്‌ക്വാഷ് കായിക താരം ദീപിക പള്ളിക്കലും ഇരട്ട കുട്ടികളുടെ മാതാപിതാക്കളായി. ഭാര്യ ദീപിക ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കിയ സന്തോഷവാര്‍ത്ത ദിനേശ് കാര്‍ത്തിക് തന്നെയാണ് അറിയിച്ചത്. കബീര്‍ പള്ളിക്കല്‍ കാര്‍ത്തിക്, സിയോണ്‍ പള്ളിക്കല്‍ കാര്‍ത്തിക് എന്നാണ് കുട്ടികളുടെ പേര്. കുട്ടികള്‍ക്കൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചു. ഇന്ത്യന്‍ ടീം താരങ്ങളെല്ലാം ദിനേശിനും ദീപികയ്ക്കും ആശംസകള്‍ നേര്‍ന്നു.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :