1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Dinesh karthik reprimanded for breaching IPL code of conduct

ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചു, ദിനേഷ് കാർത്തിക്കിന് താക്കീത്

ഐപിഎൽ
ഐ.പി.എല്‍ 14-ാം സീസണിലെ രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ ജയത്തിനു പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ദിനേഷ് കാര്‍ത്തിക്കിന് താക്കീത്. ഐപിഎൽ പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
 
ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ 2.2 വകുപ്പ് പ്രകാരം ലെവൽ 1 കുറ്റമാണ് കാർത്തിക് ചെയ്‌തതായി കണ്ടെത്തിയത്. മാച്ച് റഫറിയാണ് താരത്തിനെതിരെ നടപടിയെടുത്തത്. അതേസമയം ര്‍ത്തിക് ചെയ്ത കുറ്റമെന്തെന്ന് ഐ.പി.എല്ലിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടില്ല.
 
ഡ‌ൽഹിക്കെതിരായ മത്സരത്തിനിടെ പുറത്തായ ശേഷം കാർത്തിക് ക്ഷുഭിതനായി സ്റ്റമ്പ് തറ്റിത്തെറിപ്പിച്ചിരുന്നു. ഇതാണ് അച്ചടക്കനടപടിക്ക് കാരണമായതെന്നാണ് കണക്കാക്കുന്നത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
വാലുമുറിഞ്ഞ് കൊല്‍ക്കത്ത; ചെന്നൈ സൂപ്പര്‍ കിങ്‌സിന് നാലാം കിരീടം