അഭിറാം മനോഹർ|
Last Modified വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (15:37 IST)
ഐപിഎല്ലിൽ പരിക്കിന്റെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ആദ്യ മത്സരത്തിൽ വമ്പൻ തിരിച്ചുവരവ് നടത്തി ഡൽഹി ക്യാപിറ്റൽസ് ബാറ്റ്സ്മാൻ ശ്രേയസ് അയ്യർ. ഹൈദരാബാദിനെതിരെ പുറത്താകാതെ 47 റൺസ് നേടിയതോടെ ടി20 ക്രിക്കറ്റിൽ 4000 റൺസ് നേട്ടം സ്വന്തമാക്കാനും താരത്തിനായി.
അതേസമയം നാഴികക്കല്ല് പിന്നിട്ട ശ്രേയസ് അയ്യരിനെ ഡല്‍ഹി ക്യാപിറ്റല്‍സ് അഭിനന്ദിച്ചു. ഐപിഎല്ലില്‍ 2000 റണ്‍സ് ക്ലബില്‍ ഇടം നേടിയ വൃദ്ധിമാന്‍ സാഹയെ സണ്‍റൈസേഴ്‌സും പ്രശംസിച്ചു. ക്രിക്കറ്റിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞതിൽ സന്തോഷമെന്നാണ് മത്സരശേഷം അയ്യർ പ്രതികരിച്ചത്.