അനുബന്ധ വാര്‍ത്തകള്‍
- അവസരത്തിനായി പുജാര കാത്തുനിൽക്കുന്നുണ്ടെന്ന് മറക്കരുത്, ഗില്ലിനെ ഓർമിപ്പിച്ച് ശാസ്ത്രി
- Loksabha Elections 2024: ലോക്സഭാ തിരെഞ്ഞെടുപ്പ്: സ്ഥാനാർഥികളെ ഒരാഴ്ചക്കകം പ്രഖ്യാപിക്കുമെന്ന് എം വി ഗോവിന്ദൻ
- Yaswasi Jaiswal:ചേട്ടന്മാർ പരാജയമായപ്പോൾ ഇന്ത്യയെ ഒറ്റയ്ക്ക് തോളിലേറ്റി ജയ്സ്വാൾ, ഇരട്ടസെഞ്ചുറിയിലേക്ക്
- Ind vs Eng: വിസ കിട്ടാതെ ആദ്യ മത്സരം നഷ്ടമായി, ഷോയ്ബ് ബഷീറിന്റെ പ്രതികാരം രോഹിത്തിന്റെ വിക്കറ്റ് വീഴ്ത്തികൊണ്ട്
- Sensex: ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സർവകാല റെക്കോർഡിലെത്തി വിപണി, റിലയൻസ് 2900ലേക്ക്
Shreyas Iyer: സ്പിന്‍ സ്പെഷ്യലിസ്റ്റെന്ന് പറഞ്ഞ് ടീമില്‍ എടുക്കും, കൊള്ളാവുന്ന സ്പിന്നര്‍ വന്നാല്‍ വിക്കറ്റ് വലിച്ചെറിയും; ശ്രേയസ് അയ്യറിന് ഇനിയും അവസരം കൊടുക്കരുതെന്ന് സോഷ്യല്‍ മീഡിയ
സ്പിന്‍ സ്പെഷ്യലിസ്റ്റ് എന്ന പേരിലാണ് ശ്രേയസിന് ഇന്ത്യ തുടര്‍ച്ചയായി അവസരം നല്‍കുന്നത്
Shreyas Iyer
Shreyas Iyer: ശ്രേയസ് അയ്യരെ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന് ആരാധകര്‍. തുടര്‍ച്ചയായി പരാജയപ്പെടുന്ന താരത്തിനു ഇനിയും അവസരങ്ങള്‍ നല്കുന്നതില് അര്‍ത്ഥമില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്സില്‍ 59 പന്തില്‍ 27 റണ്‍സുമായി ശ്രേയസ് പുറത്തായിരുന്നു. ഇതിനു പിന്നാലെയാണ് ആരാധകര്‍ താരത്തിനെതിരെ രംഗത്തെത്തിയത്. സ്പിന്നര്‍ ടോം ഹാര്ട്ട്ലിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്സിനു ക്യാച്ച് നല്‍കിയാണ് ശ്രേയസിന്റെ പുറത്താകല്‍.
സ്പിന്‍ സ്പെഷ്യലിസ്റ്റ് എന്ന പേരിലാണ് ശ്രേയസിന് ഇന്ത്യ തുടര്‍ച്ചയായി അവസരം നല്‍കുന്നത്. എന്നാല്‍ ശരാശരിയേക്കാള്‍ മുകളില്‍ നില്ക്കുന്ന ഒരു സ്പിന്നര്‍ വന്നു എറിഞ്ഞാല്‍ ശ്രേയസ് ഉറപ്പായും വിക്കറ്റ് കൊടുക്കും. അങ്ങനെയൊരു താരത്തിനു തുടര്‍ച്ചയായി അവസരം നല്‍കേണ്ട ആവശ്യമില്ലെന്ന് ക്രിക്കറ്റ് ആരാധകര്‍ പറയുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇപ്പോഴത്തേത് അടക്കം മൂന്ന് തവണയും ശ്രേയസ് പുറത്തായത് സ്പിന്‍ ബൗളിങ്ങില്‍ ആണ്.
ടെസ്റ്റ് ക്രിക്കറ്റ് തനിക്കു യോജിച്ച ഫോര്‍മാറ്റ് അല്ലെന്ന് ശ്രേയസ് ആവര്‍ത്തിക്കുകയാണ്. കഴിഞ്ഞ 11 ഇന്നിങ്സുകളില്‍ ഒരു അര്‍ധ സെഞ്ചുറി പോലും താരത്തിനില്ല. അവസാന 10 ഇന്നിങ്സുകളില്‍ രണ്ട് തവണ പൂജ്യത്തിനു പുറത്തായി. ഏറ്റവും ഉയര്‍ന്ന സ്കോര്‍ 35 റണ്‍സാണ്. ശരാശരിയില്‍ താഴെ മാത്രം പ്രകടനം നടത്തുന്ന ശ്രേയസിന് ടെസ്റ്റില്‍ തുടര്‍ച്ചയായി അവസരം നല്‍കുന്നത് മറ്റൊരു താരത്തിന്റെ അവസരം നഷ്ടപ്പെടുത്തുക കൂടിയാണെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.