1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Shakib al hasan warns Team india

ലോകകപ്പ് നേടാനായി വന്നതല്ല, ഇനി ലക്ഷ്യം ഇന്ത്യയെ അട്ടിമറിക്കുക എന്നതാണ്: ഷാക്കിബ് അൽ ഹസൻ

Shakib al hasan
ടി20 ലോകകപ്പിൽ കിരീടം നേടുകയല്ല ഇന്ത്യയെ പോലൊരു കരുത്തുറ്റ ടീമിനെ അട്ടിമറിക്കുകയാണ് ബംഗ്ലാദേശിൻ്റെ ലക്ഷ്യമെന്ന് നായകൻ ഷാക്കിബ് അൽ ഹസൻ. ലോകകപ്പ് നേടുമെന്ന് വിചാരിച്ചല്ല ബംഗ്ലാദേശ് ഓസീസിലെത്തിയത്. എന്നാൽ ഇന്ത്യയെ പോലൊരു മികച്ച ടീമിനെതിരെ മികച്ച പ്രകടനം നടത്തി വിജയം നേടുക എന്നതാണ് ലക്ഷ്യമെന്നും ഷാക്കിബ് മത്സരത്തലേന്ന് വ്യക്തമാക്കി.
 
ടി20 ലോകകപ്പിലെ ഫേവറേറ്റുകളാണ് ഇന്ത്യ. അവർ ലോകകപ്പ് നേടാനായാണ് ഓസീസിലേക്ക് വന്നിരിക്കുന്നത്. എന്നാൽ ഞങ്ങൾ അങ്ങനെയൊന്നുമല്ല. ലോകകപ്പിൽ ഇന്ത്യയെ പോലൊരു ടീമിനെ തോൽപ്പിച്ചാൽ അത് അട്ടിമറിയെന്നാകും അറിയപ്പെടുക. അതിനാൽ തന്നെ വലിയ അട്ടിമറികൾ നടത്താനാണ് ഞങ്ങൾ വന്നിരിക്കുന്നത്. ഷാക്കിബ് വ്യക്തമാക്കി.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഇന്ത്യയെ ബാക്ക് സീറ്റിലാക്കുന്നത് രാഹുലിൻ്റെ മോശം സമീപനം, കോലിയ്ക്കും സൂര്യയ്ക്കും അധികപണി