1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Shahid afridi tests positive for covid19

മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഷാഹിദ് അഫ്രീദി
കറാച്ചി: പാകിസ്ഥാൻ മുൻ നായകൻ ഷാഹിദ് അഫ്രീദിക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. നേരത്തെ മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങളായ തൗഫീഖ് ഉമറിനും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍ സഫര്‍ സര്‍ഫ്രാസിനും രോഗം സ്ഥിരീകരിച്ചിരുന്നു. 
 
കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് താരത്തിന് ശാരീരിക അസ്വാസ്ഥ്യം തുടങ്ങിയത്. ഇതിനെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു.ഫലം ലഭിച്ച ശേഷമാണ് അഫ്രീദി ട്വിറ്ററിലൂടെ വിവരം പുറത്തുവിട്ടത്.വ്യാഴാഴ്‌ച്ച മുതൽ ശരീരവേദനയും അസ്വസ്ഥതകളും ഉണ്ടായിരുന്നു. നിർഭാഗ്യവശാൽ എന്റെ കൊവിഡ് ഫലം പോസിറ്റീവാണ് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥനകള്‍ ആവശ്യമാണ്, ഇന്‍ഷാ അല്ലാഹ്.' താരം ട്വിറ്ററിൽ കുറിച്ചു. അതേ സമയം അഫ്രീദിക്ക് എങ്ങനെ രോഗം ബാധിച്ചുവെന്ന വിവരം പുറത്തുവിട്ടിട്ടില്ല. പാകിസ്ഥാനിൽ കൊവിഡ് രോഗികൾക്ക് സഹായമൊരുക്കാൻ മുന്നിൽ നിന്നിരുന്ന താരമാണ് അഫ്രീദി.
അടുത്ത ലേഖനം
ട്വെന്റി ട്വെന്റിയിൽ ഇരട്ടസെഞ്ചുറി നേടുക ഒരു ഇന്ത്യൻതാരം: മുഹമ്മദ് കൈഫ് പറയുന്നു