ശ്രീനു എസ്|
Last Updated:
ശനി, 13 ജൂണ്‍ 2020 (10:07 IST)
മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതര്‍ ഒരുലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 3493പേര്‍ക്കാണ്. കൂടാതെ 127പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു. മുംബൈയിലാണ് ഏറ്റവുമധികം രോഗബാധിതര്‍ ഉള്ളത്.
അതേസമയം
മഹാരാഷ്ട്ര സാമൂഹിക നീതി വകുപ്പ് മന്ത്രി ധനജ്ഞയ് മുണ്ടെയ്ക്കും ആറ് പേഴ്‌സണല്‍ സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് ഇദ്ദേഹം. ഇതിനുമുന്‍പ് ഭവനവകുപ്പ് മന്ത്രി ജിതേന്ദ്ര അവാദ്, പൊതുമരാമത്ത് മന്ത്രി അശോക് ചവാന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. നിലവില്‍ ഇവര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.