ട്വെന്റി ട്വെന്റിയിൽ ഇരട്ടസെഞ്ചുറി നേടുക ഒരു ഇന്ത്യൻതാരം: മുഹമ്മദ് കൈഫ് പറയുന്നു

അഭിറാം മനോഹർ| Last Modified ശനി, 13 ജൂണ്‍ 2020 (14:49 IST)
ഇന്ത്യൻ സ്റ്റാർ രോഹിത് ശർമ്മയ്ക്ക് ക്രിക്കറ്റിൽ ഇരട്ടസെഞ്ചുറി നേട്ടം സ്വന്തമാക്കാൻ സാധിക്കുമെന്ന് മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് പരിശീലകനുമായ മുഹമ്മദ് കൈഫ്.ഒരു സ്വകാര്യ മാധ്യമവുമായി സംസാരിക്കവെയാണ് കൈഫ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഏകദിനത്തിൽ 6 പേർ ഇരട്ടസെഞ്ചുറി നേടിയിട്ടുണ്ടെങ്കിലും ടി20യിൽ അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. എന്നാൽ ഏകദിനത്തിൽ 3 ഇരട്ടസെഞ്ചുറികൾ ഇപ്പോൾ തന്നെ സ്വന്തം പേരിലുള്ള രോഹിത് ശർമ്മയ്‌ക്ക് ടി20യിലും ഇത് സ്വന്തമാക്കാനുള്ള മികവുണ്ട്.മത്സരം പുരോഗമിക്കും തോറും രോഹിത്തിന്റെ പ്രഹരശേഷിയും ഉയരാറുണ്ട്.തുടക്കത്തിൽ സമയമെടുത്ത് കളിക്കുമെങ്കിലും പിന്നീട് അടിച്ചുതകർക്കുന്നതാണ് അദ്ദേഹത്തിന്റെ ശൈലി. നൂറ് റൺസിന് ശേഷം 250-300 പ്രഹരശേഷിയിലാണ് രോഹിത് കളിക്കാറുള്ളതെന്നും കൈഫ് ഓർമിപ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :