അനുബന്ധ വാര്‍ത്തകള്‍
- ചൈന അതിർത്തിയിലെ സാഹചര്യങ്ങളെല്ലാം നിയന്ത്രണത്തിലാണെന്ന് സൈനിക മേധാവി
- കൊവിഡ് മരണസംഖ്യയിൽ ഇറാനെ മറികടന്ന് ഇന്ത്യ പത്താംസ്ഥാനത്ത്
- മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതര്‍ ഒരുലക്ഷം കടന്നു; ഇന്നലെ മരിച്ചത് 127 പേര്
- ഒറ്റദിവസം 11,458 പേർക്ക് രോഗബാധ. 386 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്നുലക്ഷം കടന്നു
- 24 മണിക്കൂറിനിടെ ഒന്നര ലക്ഷത്തിനടുത്ത് രോഗബധിതർ, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 76 ലക്ഷം കടന്നു
വീണ്ടും കൊവിഡ് കേസുകൾ: ബീജിങ്ങിലെ 11 ഇടങ്ങളിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു
ബീജിങ്ങ്: ചൈനയിൽ വീണ്ടും കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ബീജിങ്ങിലെ ഒരു മാംസ മാർക്കറ്റുമായി ബന്ധപ്പെട്ടാണ് വീണ്ടും പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിനെ തുടർന്ന് ബീജിങ്ങിലെ 11 റെസിഡെൻഷ്യൽ എസ്റ്റേറ്റുകൾ അടച്ചിട്ടു.
തെക്കൻ ബീജിങ്ങിലെ സിന്‍ഫാദി മാംസ മാര്‍ക്കറ്റുമായി ബന്ധപ്പെട്ടാണ് പുതിയ കേസുകള്‍ സ്ഥിരീകരിച്ചത്. ഇതുവരെ 7 കേസുകളാണ് ഇവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ സമീപത്തുള്ള ഒമ്പത് സ്‌കൂളുകളും കിന്റര്‍ഗാര്‍ഡനുകളും അടച്ചിട്ടിരിക്കുകയാണ്.