1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Sanju Samson BCCI contract

വേറെ വഴിയില്ല; സഞ്ജുവിനെയും ധവാനെയും കരാറില്‍ ഉള്‍പ്പെടുത്തിയത് ഇക്കാരണത്താല്‍

ഗ്രേഡ് സി കാറ്റഗറിയിലാണ് ബിസിസിഐ സഞ്ജുവിനെയും ധവാനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്

Sanju Samson BCCI contract
സഞ്ജു സാംസണ്‍, ശിഖര്‍ ധവാന്‍ എന്നിവരെ ബിസിസിഐ വാര്‍ഷിക കരാറില്‍ ഉള്‍പ്പെടുത്തിയത് സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവരുടെ പരുക്കും സൂര്യകുമാര്‍ യാദവിന്റെ മോശം ഫോമുമാണ് സഞ്ജുവിനെയും ധവാനെയും കരാറില്‍ ഉള്‍പ്പെടുത്താന്‍ കാരണം. ഇതോടെ സഞ്ജുവിനെയും ധവാനെയും ഏകദിന ലോകകപ്പിലേക്കും പരിഗണിക്കാന്‍ സാധ്യതയേറി. 
 
ഗ്രേഡ് സി കാറ്റഗറിയിലാണ് ബിസിസിഐ സഞ്ജുവിനെയും ധവാനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. റിഷഭ് പന്ത് പരുക്കില്‍ നിന്ന് മുക്തനായി ഉടന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ സാധ്യതയില്ലാത്തതിനാല്‍ പകരം വിക്കറ്റ് കീപ്പര്‍ ബാറ്ററായി സഞ്ജുവിനെ പരിഗണിക്കാനാണ് ബിസിസിഐയുടെ തീരുമാനം. 
 
അടുത്ത ലേഖനം
എലിയെ പിടിക്കുന്നത് പോലെ പുലിയെ പറ്റില്ലല്ലോ,സച്ചിനെയും ദ്രാവിഡിനെയും പുറത്താക്കാൻ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ടെന്ന് സഖ്ലെയ്ൻ മുഷ്‌താഖ്