1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. There is difference between catching a rat and a tiger Saqlain mushtaq

എലിയെ പിടിക്കുന്നത് പോലെ പുലിയെ പറ്റില്ലല്ലോ,സച്ചിനെയും ദ്രാവിഡിനെയും പുറത്താക്കാൻ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ടെന്ന് സഖ്ലെയ്ൻ മുഷ്‌താഖ്

Rat
ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച സ്പിന്നർമാർക്കിടയിലാണ് പാക് സ്പിന്നറായ സഖ്ലെയ്ൻ മുഖ്താഖിൻ്റെ സ്ഥാനം. എന്നാൽ താൻ കളിക്കുന്ന സമയത്ത് ഇന്ത്യൻ താരങ്ങളായ സച്ചിനും ദ്രാവിഡിനുമെതിരെ പന്തെറിയാൻ താൻ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ടെന്ന് തുറന്ന് പറയുകയാണ് താരം. ഇരുവരെയും നിരവധി തവണ പുറത്താക്കിയിട്ടുണ്ടെങ്കിലും അതൊന്നും അത്ര അനായാസകരമായിരിന്നില്ലെന്ന് താരം പറയുന്നു.
 
സച്ചിനെയും ദ്രാവിഡിനെയും ഞാൻ പലപ്പോഴും പുറത്താക്കിയിട്ടുണ്ട്. എന്നാൽ അതിനായി ദീർഘനേരം കാത്തിരുന്നിട്ടുണ്ട്. എലിയെ പിടിക്കുന്നത് പോലെ പുലികളെ പിടിക്കാനാകില്ലല്ലോ. പലപ്പോഴും മണിക്കൂറുകൾ ഞാൻ ഇവരെ പുറത്താക്കാനായി ആലോചിച്ചിട്ടുണ്ട്. 20 ഓവറുകളോക്കെ എറിഞ്ഞിട്ടും ഇരുവരെയും പുറത്താക്കാൻ പലപ്പോഴും എനിക്കായിട്ടില്ല. സഖ്ലെയ്ൻ പറഞ്ഞു. അതേസമയം മുൻ ഇന്ത്യൻ ബാറ്ററായ അജയ് ജഡേജ താൻ പന്തെറിയാൻ വരുമ്പോഴെല്ലാം ഭയപ്പെട്ടിരുന്നുവെന്നും പല തവണ ജഡേജയെ പുറത്താക്കാൻ തനിക്കായിട്ടുണ്ടെന്നും സഖ്ലെയ്ൻ പറഞ്ഞു.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
വേറെ വഴിയില്ല; സഞ്ജുവിനെയും ധവാനെയും കരാറില്‍ ഉള്‍പ്പെടുത്തിയത് ഇക്കാരണത്താല്‍