അനുബന്ധ വാര്‍ത്തകള്‍
- ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർമാർക്ക് മുന്നിൽ ഇന്ത്യ തകരും, പരമ്പരയ്ക്ക് മുൻപെ തന്നെ വാക് പോരിന് തുടക്കമിട്ട് മുൻ ഓസീസ് താരം
- ഓസ്ട്രേലിയയെ തുരത്തിയെ തീരു, ഇന്ത്യൻ പ്ലാനുകൾ ചോരാതിരിക്കാൻ പെർത്തിലെ സ്റ്റേഡിയം അടച്ചുകെട്ടി പരിശീലനം
- കോലിയെ പരിഹസിച്ചിട്ടില്ല, ഗംഭീറിനെ പിന്നെ പണ്ടേ അറിയാം, അവന്റെ പ്രതികരണത്തില്‍ അത്ഭുതമില്ല: പോണ്ടിംഗ്
- മുറിവേറ്റ ഇന്ത്യയെ ഭയക്കണം, തോൽവി കണ്ട് സന്തോഷിക്കണ്ട, മുന്നറിയിപ്പുമായി ഓസീസ് താരം
- കം ബാക്ക് ഗംഭീർ എന്ന് പറഞ്ഞ് വിളിപ്പിച്ചു, ബോർഡർ ഗവാസ്കർ പരമ്പര എട്ടുനിലയിൽ പൊട്ടിയാൽ ഗോ ബാക്ക് ഗംഭീറാകും!
Border-Gavaskar Trophy 2024/25 Schedule: ആവേശം വാനോളം; ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടത്തിനു ഇനി ദിവസങ്ങള്‍ മാത്രം, ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയെ കുറിച്ച് അറിയേണ്ടതെല്ലാം
സ്റ്റാര്‍ സ്പോര്‍ട്സിലും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരങ്ങള്‍ തത്സമയം കാണാം
India vs Australia, Border-Gavaskar Trophy 2024/25: ഇന്ത്യയും ഓസ്ട്രേലിയയും വാശിയോടെ പോരടിക്കുന്ന ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിക്ക് ഇനി ദിവസങ്ങള്‍ മാത്രം. ഓസ്ട്രേലിയയാണ് ഇത്തവണ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിക്ക് ആതിഥേയത്വം വഹിക്കുന്നത്. നവംബര്‍ 22 വെള്ളിയാഴ്ച ടെസ്റ്റ് പരമ്പരയ്ക്കു തുടക്കമാകും. ഓസ്ട്രേലിയയെ പാറ്റ് കമ്മിന്‍സും ഇന്ത്യയെ രോഹിത് ശര്‍മയും നയിക്കും.
ഒന്നാം ടെസ്റ്റ് - നവംബര്‍ 22 മുതല്‍ 26 വരെ - പെര്‍ത്ത് - ഇന്ത്യന്‍ സമയം രാവിലെ 7.50 മുതല്‍
രണ്ടാം ടെസ്റ്റ് - ഡിസംബര്‍ ആറ് മുതല്‍ ഡിസംബര്‍ 10 വരെ - അഡ്ലെയ്ഡ് - ഇന്ത്യന്‍ സമയം രാവിലെ 9.30 മുതല്‍
മൂന്നാം ടെസ്റ്റ് - ഡിസംബര്‍ 14 മുതല്‍ 18 വരെ - ബ്രിസ്ബന്‍ - ഇന്ത്യന്‍ സമയം രാവിലെ 5.50 മുതല്‍
നാലാം ടെസ്റ്റ് - ഡിസംബര്‍ 26 മുതല്‍ 30 വരെ - മെല്‍ബണ്‍ - ഇന്ത്യന്‍ സമയം രാവിലെ അഞ്ച് മുതല്‍
അഞ്ചാം ടെസ്റ്റ് - ജനുവരി മൂന്ന് മുതല്‍ ജനുവരി ഏഴ് വരെ - സിഡ്നി - ഇന്ത്യന്‍ സമയം രാവിലെ അഞ്ച് മുതല്‍
ഇന്ത്യന്‍ സ്ക്വാഡ് : രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, ശുഭ്മാന്‍ ഗില്‍, സര്‍ഫറാസ് ഖാന്, നിതീഷ് റെഡ്ഡി, റിഷഭ് പന്ത്, കെ.എല്‍.രാഹുല്‍, ധ്രുവ് ജുറൈല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവിചന്ദ്രന്‍ അശ്വിന്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ
സ്റ്റാര്‍ സ്പോര്‍ട്സിലും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരങ്ങള്‍ തത്സമയം കാണാം.