1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Sanju Samsons six hit on womens face

Sanju Samson: 'മോളേ കുഴപ്പമൊന്നും ഇല്ലല്ലോ'; സിക്‌സടിച്ച ശേഷം വിഷമിച്ച് സഞ്ജു, വേദന കൊണ്ട് കരഞ്ഞ് യുവതി (വീഡിയോ)

ഡീപ് മിഡ് വിക്കറ്റിനു മുകളിലൂടെ സഞ്ജു അടിച്ച സിക്‌സ് നേരെ ഗാലറിയിലേക്ക്

Sanju Samson - Six
Sanju Samson - Six

Sanju Samson: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി 20 മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണിന്റെ സിക്‌സര്‍ പതിച്ച് ഗാലറിയിലിരുന്ന യുവതിക്കു പരുക്ക്. അര്‍ധ സെഞ്ചുറി നേടിയതിനു പിന്നാലെ സഞ്ജു പറത്തിയ സിക്‌സര്‍ ആണ് യുവതിയെ കരയിപ്പിച്ചത്. ട്രിസ്റ്റന്‍ സ്റ്റബ്‌സ് എറിഞ്ഞ 10-ാം ഓവറിലാണ് സംഭവം. 
ഡീപ് മിഡ് വിക്കറ്റിനു മുകളിലൂടെ സഞ്ജു അടിച്ച സിക്‌സ് നേരെ ഗാലറിയിലേക്ക്. ഇതിനിടെ ഗാലറിയിലെ ആള്‍ക്കൂട്ടത്തിലേക്ക് വീണ പന്ത് സുരക്ഷാ ജീവനക്കാരന്റെ ദേഹത്തു തട്ടി യുവതിയുടെ മുഖത്തു പതിച്ചു. പന്ത് മുഖത്ത് തട്ടിയതിന്റെ വേദനയില്‍ യുവതി കരഞ്ഞു. ഉടനെ തന്നെ കാണികള്‍ക്കിടയില്‍ നിന്ന് ആരോ ഐസ് പായ്ക്ക് കൊണ്ടുവന്ന് യുവതിയുടെ മുഖത്തുവെച്ചു. ഐസ് പായ്ക്കും മുഖത്ത് ചേര്‍ത്തുവെച്ച് യുവതി കരയുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 
 
അതേസമയം തന്റെ സിക്‌സ് കാരണം ഒരാള്‍ വേദന അനുഭവിക്കുകയാണെന്ന് മനസിലാക്കിയ സഞ്ജു അല്‍പ്പം പരിഭ്രാന്തനായി. ഗാലറിയിലേക്ക് നോക്കി ക്ഷമാപണ രൂപത്തില്‍ സഞ്ജു കൈ ഉയര്‍ത്തുന്നതും കാണാം. 
അടുത്ത ലേഖനം
Border-Gavaskar Trophy 2024/25 Schedule: ആവേശം വാനോളം; ഇന്ത്യ-ഓസ്‌ട്രേലിയ പോരാട്ടത്തിനു ഇനി ദിവസങ്ങള്‍ മാത്രം, ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയെ കുറിച്ച് അറിയേണ്ടതെല്ലാം