അത് കേട്ടപ്പോൾ രോഹിത് പൊട്ടിത്തെറിച്ചു; സ്വയം നിയന്ത്രിച്ച് ചോദിച്ചു, 'എപ്പോൾ വിരമിക്കണം'
Rohit Sharma
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനു മുൻപ് ഇന്ത്യൻ സെലക്ടർമാരിൽ ഒരാൾ മുൻ നായകൻ കൂടിയായ രോഹിത് ശർമയോട് വിരമിക്കൽ തീരുമാനത്തെ കുറിച്ച് സംസാരിച്ചതായി റിപ്പോർട്ട്. പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ലോർഡ്‌സ് ഏകദിനം
ലോർഡ്‌സിൽ വെച്ചാണ് ഇന്ത്യ-ഇംഗ്ലണ്ട് അവസാന ഏകദിനം നടന്നത്. ഇത് രോഹിത്തിന്റെ അവസാന രാജ്യാന്തര മത്സരമായിരിക്കുമെന്ന് കളിക്ക് മുൻപേ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ലോർഡ്‌സ് ഏകദിനത്തിൽ 110 ബോളിൽ 138 റൺസുമായി രോഹിത് ഇന്ത്യയുടെ ടോപ് സ്‌കോററായി. മാത്രമല്ല രോഹിത്തിന്റെ വിരമിക്കലുമായി ബന്ധപ്പെട്ട് ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് ബിസിസിഐ വ്യക്തമാക്കുകയും ചെയ്തു.
സെലക്ഷൻ കമ്മിറ്റിയിലെ ഒരംഗം രോഹിത്തിനെ സമീപിച്ചു
ഇംഗ്ലണ്ടിനെതിരായ ലോർഡ്‌സ് ഏകദിനത്തിന് തൊട്ടുമുൻപ് രോഹിത് ശർമയോട് സെലക്ടർമാരിൽ ഒരാൾ ഭാവിയെ കുറിച്ച് ചോദിച്ചെന്നും ആ ചർച്ചയിൽ രോഹിത് ദേഷ്യപ്പെട്ടെന്നും പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ചീഫ് സെലക്ടർ അജിത് അഗാർക്കർ അല്ല രോഹിത്തിനോട് സംസാരിച്ചതെന്നും സെലക്ഷൻ കമ്മിറ്റിയിലെ വേറൊരു അംഗമാണെന്നും ഈ റിപ്പോർട്ടിൽ പറയുന്നു.
രോഹിത് കുപിതനായി
ലോർഡ്‌സ് ഏകദിനത്തിന് ശേഷം വിരമിക്കാൻ ആലോചനയുണ്ടോ എന്ന തരത്തിലാണ് സെലക്ടർ രോഹിത്തിനോട് ചോദിച്ചത്. ഉടൻ താരം ദേഷ്യപ്പെട്ടു. പിന്നീട് സ്വയം നിയന്ത്രിച്ച്, 'എപ്പോൾ പ്രഖ്യാപിക്കണം' എന്ന് സെലക്ടറോട് രോഹിത് തിരിച്ചുചോദിക്കുകയായിരുന്നു.
മുംബൈയിൽ ചർച്ചകൾ
മുംബൈ ബിസിസിഐ ആസ്ഥാനത്ത് മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ, സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ, സെന്റർ ഓഫ് എക്‌സലൻസ് തലവൻ വി.വി.എസ് ലക്ഷ്മൺ എന്നിവർ തമ്മിൽ ചർച്ച നടക്കുന്നുണ്ട്. ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈക്കിയയും ഈ ചർച്ചയുടെ ഭാഗമാകും. രോഹിത് ശർമ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരുടെ ഭാവിയെ കുറിച്ച് വിശദമായ ചർച്ച നടക്കും. Also read: I'M Game Review: മികച്ച ആദ്യ പകുതി, ഫ്‌ളാറ്റായി പോയ രണ്ടാം പകുതി; ദുൽഖർ ഷോയിൽ 'ഐ ആം ഗെയിം'