1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Rohit Sharma Supports Sanju Samson

സഞ്ജു പൊളിയല്ലേ? - പിന്തുണച്ച് രോഹിത് ശർമ

സഞ്ജു സാംസൺ
ഇന്ത്യ ന്യൂസിലന്‍ഡ് അവസാന ടി20 മല്‍സരവും ജയിച്ച് പരമ്പരമ്പരയിൽ സമ്പൂർണ ആധിപത്യവുമായി ടീം ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 164 റണ്‍സ് പിന്തുടര്‍ന്ന ന്യൂസിലന്‍ഡിന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടാനേ സാധിച്ചുള്ളു. കിവീസിനെതിരായ അഞ്ചാം ടി 20യും ജയിച്ച ടീം ഇന്ത്യയെ വാനോളം പുകഴ്ത്തുകയാണ് ക്രിക്കറ്റ് ലോകം. 
 
അഞ്ചാം മത്സരത്തിൽ ബാറ്റിങ്ങിൽ സഞ്ജു സാംസൺ പരാജയമായിരുന്നെങ്കിലും ഫീൽഡിങ്ങിൽ മലയാളികളുടെ മാനം കാത്തു. ഒരു ക്യാച്ചും ഒരു റണ്ണൗട്ടും അക്കൗണ്ടിലാക്കിയ മലയാളി താരം സിക്‌സര്‍ രക്ഷിച്ചെടുക്കുന്ന വീഡിയോ വൈറലാവുകയാണ്. 
 
ബാറ്റിംഗിൽ സഞ്ജുവിന് തിളങ്ങാൻ കഴിയാതെ വന്നതോടെ സഞ്ജുവിനെ ഇനി ടീമിലെടുക്കുമോ എന്ന സംശയവും ഉണ്ട്. എന്നാൽ, ഇപ്പോഴിതാ സഞ്ജുവിനെ കൈവിടാതെ അദ്ദേഹത്തിന്റെ ഫീൽഡിംഗ് മികവിനെ കുറിച്ച് തുറന്നു പറയുകയാണ് രോഹിത് ശർമ,
 
സഞ്ജുവിനെ പിന്തുണച്ച രോഹിത് ശർമയുടെ വാക്കുകൾ ഇങ്ങനെ: സഞ്ജു ഒരു മികച്ച പ്ലെയർ ആണ്. നാലാമത്തെ ഓവറിൽ സഞ്ജു കെ എൽ രാഹുലിന് നൽകിയ കൃത്യമായ ത്രോ കാരണമാണ് ടോം ബ്രൂസിനെ റൺ‌ഔട്ട് ആക്കാൻ കഴിഞ്ഞത്. അതുപോലെ റോസ് ടെയ്‌ലറുടെ ഒരു സിക്സ് ബൌണ്ടറി ലൈനിൽ നിന്നും ചാടി പിടിച്ച് കളത്തിലേക്കെറിഞ്ഞ സഞ്ജു സേവ് ചെയ്തത് 4 റൺസ് ആണ് എന്നും രോഹിത് ശർമ തുറന്നു പറഞ്ഞു.
About Writer
ചിപ്പി പീലിപ്പോസ്
അടുത്ത ലേഖനം
പരമ്പര നേടി, പക്ഷേ നാണക്കേടിന്റെ റെക്കോർഡും!!