1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. virat kohli on kivis captain kane willaimson

ഞങ്ങൾ ഒരേ പോലെ ചിന്തിക്കുന്നവർ: വൈറലായ ആ ചിത്രത്തെ പറ്റി വിരാട് കോലി

കോലി
സ്ഥിരം ക്യാപ്‌റ്റന്മാരില്ലാതെയാണ് ഇന്നലത്തെ ഇന്ത്യ ന്യൂസിലൻഡ് മത്സരം നടന്നത്. ഇന്ത്യൻ നായകൻ വിരാട് കോലി പരമ്പരയിൽ വിശ്രമം എടുത്തതായിരുന്നെങ്കിൽ കിവീസ് നായകൻ കെയ്‌ൻ വില്യംസണിന് പരിക്കായിരുന്നു പ്രശ്‌നം. മത്സരത്തിനിടയിൽ ഇരു നായകന്മാരും ബൗണ്ടറി ലൈനിലിരുന്നു സംസാരിക്കുന്ന ചിത്രമാണ് ഇന്നലെ വൈറലായത്. മൊത്തം പരമ്പരയിലെ തന്നെ ഏറ്റവും മനോഹരമായ ദൃശ്യമായിരുന്നു ഇത്.രണ്ട് ടീമിന്റെ ആരാധകരും ഈ ചിത്രം ആഘോഷിച്ചു.
 
മത്സരശേഷം വില്യംസണിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കോലി. പല കാര്യങ്ങളും താൻ ചിന്തിക്കുന്ന പോലെ തന്നെയാണ് വില്യംസണും ചിന്തിക്കുന്നതെന്നാണ് കോലി പറയുന്നത്. ഞാന്‍ ചിന്തിക്കുന്നതും പ്രവര്‍ത്തക്കുന്നതും പോലെ തന്നെയാണ് കെയ്‌നും ചെയ്യുന്നത്. രണ്ട് പേരുടെയും മാനസികാവസ്ഥ ഒരുപോലെയാണ്. ലോകത്തിന്റെ മറ്റൊരു ഭാഗത്ത് ഇങ്ങനെ സമാനമായി ഒരാളുള്ളത് അത്ഭുതപ്പെടുത്തുന്നു. ശരിയായ നായകന്റെ കയ്യിലാണ് ന്യൂസിലൻഡ് ക്രിക്കറ്റ് ഇപ്പോളുള്ളത്. പരമ്പരയുടെ കാര്യം ചിന്തിക്കേണ്ട. ടീമിനെ നയിക്കാന്‍ ശേഷിയുള്ള താരമാണ് കെയ്ന്‍. ടീമിനെ ഇനിയും ഉയരത്തിലേക്ക് നയിക്കാന്‍ കെയ്‌നിന് സാധിക്കട്ടെയെന്നും കോലി പറഞ്ഞു.
 
യുവതാരങ്ങൾ ടീമിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്നത് സന്തോഷകരമായ കാര്യമാണെന്നും യുവതാരങ്ങള്‍ സമ്മര്‍ദ്ദഘട്ടങ്ങള്‍ കൈകാര്യം ചെയ്യാന്‍ പഠിച്ചുവെന്നും കോലി കൂട്ടിചേർത്തു.
അടുത്ത ലേഖനം
തമ്മിൽ ഭേദം തൊമ്മൻ, ബെറ്റർ പന്ത് തന്നെ; സഞ്ജുവിന് ചീത്തവിളി