പന്ത് പറന്ന് പിടിച്ച് സഞ്ജു, ഫീൽ‌ഡിങ് ഗംഭീരം; പക്ഷേ ഭാഗ്യമില്ല?!

ചിപ്പി പീലിപ്പോസ്| Last Modified തിങ്കള്‍, 3 ഫെബ്രുവരി 2020 (10:47 IST)
ന്യൂസിലന്‍ഡ് അവസാന ടി20 മല്‍സരവും ജയിച്ച് പരമ്പരമ്പരയിൽ സമ്പൂർണ ആധിപത്യവുമായി ടീം ഇന്ത്യ. തോൽക്കുമെന്ന് തോന്നിയ മത്സരം ഇന്ത്യൻ ബൗളർമാർ അതിവേഗം കൈപ്പിടിയിൽ ആക്കുകയായിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 164 റണ്‍സ് പിന്തുടര്‍ന്ന ന്യൂസിലന്‍ഡിന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടാനേ സാധിച്ചുള്ളു.

അഞ്ചാം മത്സരത്തിൽ ബാറ്റിങ്ങിൽ പരാജയമായിരുന്നെങ്കിലും ഫീൽഡിങ്ങിൽ മലയാളികളുടെ മാനം കാത്തു. ഒരു ക്യാച്ചും ഒരു റണ്ണൗട്ടും അക്കൗണ്ടിലാക്കിയ മലയാളി താരം സിക്‌സര്‍ രക്ഷിച്ചെടുക്കുന്ന വീഡിയോ വൈറലാവുകയാണ്.

എട്ടാം ഓവറിലെ അവസാന പന്തിലായിരുന്നു സഞ്ജുവിന്റെ ഫീല്‍ഡിങ് പ്രകടനം. റോസ് ടെയ്‌ലര്‍ മിഡ് വിക്കറ്റിന് മുകളിലൂടെ പറത്തിയ ഒരു ഷോട്ട് അതിര്‍ത്തിവരയില്‍നിന്നും പുറത്തേക്ക് ഡൈവ് ചെയ്ത് പന്ത് കൈക്കുള്ളിലാക്കുകയും നിമിഷനേരത്തിനുള്ളിൽ അത് ബൌണ്ടറിക്കുള്ളിലേക്കിടുകയും ചെയ്യുകയാണ് സഞ്ജു. സിക്‌സകര്‍ പ്രതീക്ഷിച്ചിരുന്ന ന്യൂസിലൻഡിന് അതിലൂടെ 2 റൺസ് മാത്രമേ ഓടിയെടുക്കാൻ കഴിഞ്ഞുള്ളു. സന്ദർഭോചിതമായ ഇടപെടലിലൂടെ സഞ്ജു രക്ഷിച്ചെടുത്തത് 4 റൺസ് ആണ്.

ഇതിനു പുറമെ ഒരു റണ്ണൗട്ടിൽ പങ്കാളിയായ സഞ്ജു, ടിം സീഫർട്ടിന്റെ നിർണായക ക്യാച്ചും നേടി. ടോം ബ്രൂസിനെ റണ്ണൗട്ടാക്കിയ ആ നീക്കം കളത്തിൽ സഞ്ജുവിന്റെ ശ്രദ്ധ വ്യക്തമാകുന്നുണ്ട്. ആദ്യം നോൺ സ്ട്രൈക്കേഴ്സ് എൻഡിലേക്ക് ഉന്നമിട്ട സഞ്ജു നിമിഷാർദ്ധത്തിൽ തന്നെ ഔട്ടിനു സാധ്യത കൂടുതൽ മറുവശത്താണെന്ന് മനസിലാക്കുകയും ഉടനടി പന്ത് അവിടേക്കെറിയുകയായിരുന്നു. ഞ്ജുവിന്റെ കൃത്യതയാർന്ന ത്രോയും വിക്കറ്റിനു പിന്നിൽ ലോകേഷ് രാഹുലിന്റെ മികവും സമ്മേളിച്ചപ്പോൾ ഇന്ത്യക്ക് ലഭിച്ചത് ഒരു വിക്കറ്റ് ആണ്.

അതേസമയം, ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് ഇനി സ്ഥാനം പിടിക്കുക ദുഷ്‌കരമായിരിക്കും. മൂന്നുതവണ കഴിവ് തെളിയിക്കാന്‍ അവസരം നല്‍കിയിട്ടും താരത്തിന് തിളങ്ങാനായില്ല. 5 പന്ത് നേരിട്ട സഞ്ജു 2 റണ്‍സെടുത്താണ് ഇത്തവണ പുറത്തായത്. ഇതേ പരമ്പരയിലെ നാലാം മത്സരത്തില്‍ 5 പന്തില്‍ 8 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. സഞ്ജുവിന്റെ കാര്യം ഇനി അവതാളത്തിലാകുമെന്നാണ് പറയപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ...

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ജയം ഉറപ്പിച്ച സമയത്ത് കെയ്ന്‍സ് വില്ലനായി അവതരിച്ചു; നയറോബി 'മറക്കാന്‍' ഇന്ത്യ
നായകന്‍ ഗാംഗുലി 130 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്‌സും സഹിതം 117 റണ്‍സ് നേടി ഇന്ത്യയുടെ ...

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? ...

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? കിവീസ് തോല്‍പ്പിച്ചിട്ടുള്ളത് ഇന്ത്യയെ മാത്രം; ഫൈനല്‍ 'പേടി'
2000 ചാംപ്യന്‍സ് ട്രോഫിയിലും 2021 ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലുമാണ് ന്യൂസിലന്‍ഡ് ...

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ ...

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് ആ ഷോട്ട്'; കോലിയുടെ പുറത്താകലില്‍ രാഹുല്‍
43-ാം ഓവറിലെ നാലാം പന്തിലാണ് കോലിയുടെ പുറത്താകല്‍

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; ...

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; 'ഉന്നതങ്ങളില്‍' കോലി
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 58 ഇന്നിങ്‌സുകളില്‍ നിന്നാണ് 23 തവണ ഫിഫ്റ്റി പ്ലസ് വ്യക്തിഗത ...

Dhanashree Video: ഷുഗർ ഡാഡി ടീഷർട്ട് ഇട്ടത് കൊണ്ടായോ?, ...

Dhanashree Video: ഷുഗർ ഡാഡി ടീഷർട്ട് ഇട്ടത് കൊണ്ടായോ?, ഗാർഹീക പീഡനം, അവിഹിതം ചാഹലിന് മറുപടി മ്യൂസിക് വീഡിയോയിലൂടെ കൊടുത്ത് ധനശ്രീ
ബാന്ദ്ര കുടുംബകോടതിയാണ് കഴിഞ്ഞ ദിവസം ചെഹലിനും ധനശ്രീക്കും വിവാഹമോചനം അനുവദിച്ചത്. ഐപിഎല്‍ ...

Pakistan vs Newzealand:ചാരമാണെന്ന് കരുതി ചികഞ്ഞതാകും ...

Pakistan vs Newzealand:ചാരമാണെന്ന് കരുതി ചികഞ്ഞതാകും കിവികളുടെ ചിറക് തന്നെ കരിഞ്ഞുപോയി, സെഞ്ചുറിയുമായി നവാസിന്റെ താണ്ടവം, മൂന്നാം ടി20യില്‍ പാക് വിജയം
45 പന്തില്‍ 7 സിക്‌സിന്റെയും 19 ബൗണ്ടറികളുടെയും സഹായത്താല്‍ 105 റണ്‍സുമായി തകര്‍ത്തടിച്ച ...

നേഷൻസ് ലീഗിൽ പോർച്ചുഗലിനും ഇറ്റലിക്കും സ്പെയിനിനും ...

നേഷൻസ് ലീഗിൽ പോർച്ചുഗലിനും ഇറ്റലിക്കും സ്പെയിനിനും ഞെട്ടിക്കുന്ന തോൽവി, സമനിലയുമായി രക്ഷപ്പെട്ട് സ്പെയിൻ
മറ്റൊരു മത്സരത്തില്‍ ശക്തരായ ഫ്രാന്‍സിനെ ക്രൊയേഷ്യ പരാജയപ്പെടുത്തി. എതിരില്ലാത്ത 2 ...

IPL 2025 Live Telecast: ഐപിഎല്‍ നാളെ മുതല്‍; കളികള്‍ ...

IPL 2025 Live Telecast: ഐപിഎല്‍ നാളെ മുതല്‍; കളികള്‍ കാണാന്‍ എന്ത് വേണം?
മേയ് 25 ഞായറാഴ്ചയാണ് ഐപിഎല്‍ ഫൈനല്‍

Yuzvendra Chahal - Dhanashree Verma Divorce: ധനശ്രീക്ക് ...

Yuzvendra Chahal - Dhanashree Verma Divorce: ധനശ്രീക്ക് ജീവനാംശമായി 4.75 കോടി നല്‍കും; ചഹലിനു വിവാഹമോചനം അനുവദിച്ചു
ധനശ്രീക്ക് ജീവനാംശമായി 4.75 കോടി രൂപ ചഹല്‍ നല്‍കും. ഇരുവരും ഒന്നിച്ചാണ് വിവാഹമോചന അപേക്ഷ ...