അനുബന്ധ വാര്‍ത്തകള്‍
- വെടിക്കെട്ട് തുടക്കം നല്കി രോഹിത് മടങ്ങി; കൂറ്റന്‍ സ്കോര്‍ ലക്ഷ്യമിട്ട് ഇന്ത്യ
- പരീക്ഷണങ്ങള്‍ക്കില്ല, ആവശ്യമെങ്കില്‍ കോലിയും ഗില്ലും പന്തെറിയും; സെമി ഫൈനലിനുള്ള ഇന്ത്യയുടെ സാധ്യത ഇലവന്
- ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ റണ്‍മഴ, രണ്ടാം ഇന്നിങ്സില്‍ ബാറ്റര്‍മാരുടെ ശവപ്പറമ്പ്; നെഞ്ചിടിപ്പോടെ ഇന്ത്യ, 2019 ആവര്‍ത്തിക്കുമോ?
- ഫൈനലിലേക്ക് ഒരു ജയം അകലെ; ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരം ഇന്ന്, ടോസ് നിര്‍ണായകം
- Virat Kohli: സെമി ഫൈനല്‍ കണ്ടാല്‍ മുട്ടിടി ! കോലിയുടേത് നിരാശപ്പെടുത്തുന്ന കണക്കുകള്‍; ഇതുവരെ രണ്ടക്കം കണ്ടിട്ടില്ല
സിക്‌സര്‍ ബോസ് ! ലോകകപ്പില്‍ അപൂര്‍വ റെക്കോര്‍ഡുമായി രോഹിത് ശര്‍മ, ഗെയ്‌ലിനെ മറികടന്നു
വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍താരം ക്രിസ് ഗെയ്‌ലിന്റെ റെക്കോര്‍ഡാണ് രോഹിത് മറികടന്നത്
ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരമാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തില്‍ നാല് സിക്‌സുകള്‍ നേടിയതോടെ താരത്തിന്റെ ലോകകപ്പ് സിക്‌സുകളുടെ എണ്ണം 51 ആയി. ആദ്യമായാണ് ഒരു താരം ഏകദിന ലോകകപ്പില്‍ 50 സിക്‌സുകള്‍ എന്ന നേട്ടം സ്വന്തമാക്കുന്നത്.
വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍താരം ക്രിസ് ഗെയ്‌ലിന്റെ റെക്കോര്‍ഡാണ് രോഹിത് മറികടന്നത്. 49 സിക്‌സുകളാണ് ഗെയ്ല്‍ ഏകദിന ലോകകപ്പില്‍ അടിച്ചുകൂട്ടിയത്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ എന്ന നേട്ടവും രോഹിത് തന്റെ പേരിലാക്കി. ഈ ലോകകപ്പില്‍ 28 സിക്‌സുകളാണ് രോഹിത് ഇതുവരെ നേടിയത്. 2015 ലോകകപ്പില്‍ 26 സിക്‌സുകള്‍ നേടിയ ക്രിസ് ഗെയ്ല്‍ ആണ് രണ്ടാം സ്ഥാനത്ത്.