1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Rohit doesnt have any idea says ajay jadeja

കോലിയായിരുന്നു നല്ലത്, രോഹിത്തിന് ഒരു ധാരണയുമില്ല: വിമർശനവുമായി ജഡേജ

Rohit
ടി20 ലോകകപ്പിലെ ഇന്ത്യയുടെ ദയനീയമായ ഫീൽഡിംഗ് പ്രകടനത്തിൽ നിരാശ തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരം അജയ് ജഡേജ. ഇന്ത്യയുടേത് ദയനീയമായ ഫീൽഡിങ്ങാണെന്നും ക്യാപ്റ്റൻ രോഹിത് ശർമ പക്ഷേ അതിനെ പറ്റി ബോധവാനല്ലെന്നും ജഡേജ പറയുന്നു.
 
കോളി നായകനായ സമയത്ത് ഇന്ത്യയുടെ ഫീൽഡിങ് പ്രകടനത്തിൽ ഏറെ ശ്രദ്ധിച്ചിരുന്നു. എന്നാൽ ഇപ്പോൾ ടീം അക്കാര്യം പരിഗണിക്കുന്നതായി അറിയാൻ കഴിയുന്നില്ലെന്നും ജഡേജ വിമർശിച്ചു. കോലി നിലവിൽ ക്യാപ്റ്റനല്ല, പരിശീലകനും മാറി. രോഹിത് ബാറ്റിങ്ങിലും ബൗളിങ്ങിലും മാത്രമാണ് ശ്രദ്ധ നൽകുന്നത്. ഫീൽഡിങ് പരിഗണിക്കുന്നതേയില്ല. ജഡേജ പറഞ്ഞു. ടീമിലുള്ള അശ്വിനും ഷമിയുമെല്ലാം മികച്ച ബൗളർമാരാണെങ്കിലും ഫീൽഡിങ്ങിൽ നിലവാരമില്ലെന്നും ജഡേജ പറഞ്ഞു.
 
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യൻ ഫീൽഡർമാർ നിരവധി ക്യാച്ചുകൾ കൈവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജഡേജയുടെ വിമർശനം.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
അവൻ്റെ ബാറ്റിംഗിൽ ഒരു പിഴവ് പോലും കണ്ടെത്താനാകുന്നില്ല, ഇന്ത്യൻ താരത്തെ പുകഴ്ത്തി ഫ്ലെമിങ്