1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Rishabh Pant Football Skill While Batting Video

'അഴുക്ക ചെക്കൻ, ഫുട്‌ബോൾ കളിക്കുന്നു'; ഞെട്ടിക്കുന്ന ഷോട്ടുമായി വീണ്ടും പന്ത് (വീഡിയോ)

ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സിലാണ് ബാറ്റിന് പകരം റിഷഭ് പന്ത് കാൽ ഉപയോഗിച്ചത്

Rishabh Pant, Rishabh Pant Using Leg, Rishabh Pant Football, Rishabh Pant Batting Video
Rishabh Pant

ക്രിക്കറ്റ് ലോകത്ത് ചർച്ചയായി ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിന്റെ ഫുട്‌ബോൾ സ്‌കിൽ. എന്നാൽ ക്രിക്കറ്റിൽ തന്നെയാണ് 'ഫുട്‌ബോൾ സ്‌കിൽ' താരം പുറത്തെടുത്തത്. കൊളംബോയിൽ ശ്രീലങ്ക ക്രിക്കറ്റ് ഇലവനെതിരായ മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോഴാണ് സംഭവം. 
 
കാലുകൊണ്ടുള്ള 'ഷോട്ട്' 
 
ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സിലാണ് ബാറ്റിന് പകരം റിഷഭ് പന്ത് കാൽ ഉപയോഗിച്ചത്. വൈഡ് പോകുന്ന പന്തിനാണ് താരം കാൽ വെച്ചത്. 48 പന്തിൽ 26 റൺസുമായി താരം ബാറ്റ് ചെയ്യുകയായിരുന്നു. ഈ സമയത്ത് ശ്രീലങ്കയുടെ സ്പിന്നർ ദിലും സുധീര എറിഞ്ഞ ലെഗ് സൈഡിലെ വൈഡ് ബോളാണ് വലത് കാൽ കൊണ്ട് പന്ത് പറത്തിവിട്ടത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. 
 
പന്ത് പുറത്ത് 
 
രണ്ടാം ഇന്നിങ്‌സിൽ 68 പന്തുകൾ നേരിട്ട് 28 റൺസുമായാണ് ഇന്ത്യൻ താരം ഔട്ടായത്. ഒന്നാം ഇന്നിങ്‌സിൽ അഞ്ച് പന്തിൽ രണ്ട് റൺസ് മാത്രമാണ് പന്ത് നേടിയത്. 
 
ഇന്ത്യക്ക് ജയം 
 
കളിയിൽ ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചു. ശ്രീലങ്ക ക്രിക്കറ്റ് ഇലവൻ ഒന്നാം ഇന്നിങ്‌സിൽ 363-8 എന്ന നിലയിൽ ഡിക്ലയർ ചെയ്തപ്പോൾ ഇന്ത്യ ഒന്നാം ഇന്നിങ്‌സിൽ ആറ് വിക്കറ്റിന് 357 ആയപ്പോൾ ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിങ്‌സിൽ ശ്രീലങ്ക ഇലവൻ 200 റൺസിന് ഡിക്ലയർ ചെയ്തു. ഇന്ത്യ 45 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് നേടി ജയിച്ചു. 


പന്ത് 21 ബോളിൽ പൂജ്യം ! 
 
ആക്രമിച്ചു കളിക്കുന്ന ശൈലിയാണ് റിഷഭ് പന്തിനെ വ്യത്യസ്തനാക്കുന്നത്. എന്നാൽ ശ്രീലങ്ക ക്രിക്കറ്റ് ഇലവനെതിരെയായ മത്സരത്തിലെ രണ്ടാം ഇന്നിങ്‌സിൽ ആദ്യ 21 പന്തിൽ താരം റൺസൊന്നും എടുക്കാതിരുന്നത് കൗതുകമായി. നേരിട്ട 22-ാം പന്തിലാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ആദ്യ റൺ നേടിയത്. Read Here: ഗർഭധാരണവും ബന്ധപ്പെടുന്ന സമയവും തമ്മിൽ ബന്ധമുണ്ട്; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
സർഫറാസ് തുടരും, സായ് സുദർശന് പകരക്കാരൻ, ടെസ്റ്റ് ടീമിലേക്ക് വിളിയെത്തി