അനുബന്ധ വാര്‍ത്തകള്‍
- ഞാനാണേൽ സഞ്ജുവിനെ എല്ലാ കളിയിലും കളിപ്പിക്കും, വീണ്ടും പ്രശംസയുമായി ഹർഷ ഭോഗ്ളെ
- ധോണിയും കോലിയും നേര്‍ക്കുനേര്‍; സാധ്യത ഇലവന് ഇങ്ങനെ
- തുറിച്ചു നോട്ടത്തിലും ഹസ്തദാനം ഒഴിവാക്കുന്നതിലും ഒതുങ്ങിയില്ല, സോഷ്യൽ മീഡിയയിലും ഗാംഗുലി-കോലി പോര്
- ചൊറിഞ്ഞവനെ കേറി മാന്തിയാണ് ശീലം, ഗുജറാത്തിനെതിരെ സഞ്ജു നേടിയത് അപൂർവ റെക്കോർഡുകളും
- ഒരടി അന്നേ ഓങ്ങി വെച്ചതാണ് ഇപ്പോഴാണ് സാധിച്ചത്, ഇന്നലെ നടന്നത് പ്രതികാരമെന്ന് ഹെറ്റ്മെയർ
ചിന്നസ്വാമിയില്‍ ആര്‍സിബിയെ പഞ്ഞിക്കിട്ട് ധോണിപ്പട; വിജയലക്ഷ്യം 227 റണ്‍സ്
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ കൂറ്റന്‍ സ്കോറുമായി ചെന്നൈ സൂപ്പര്‍ കിങ്സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സ് നേടി. ഡെവന്‍ കോണ്‍വെ 45 പന്തില്‍ 83 റണ്‍സ് നേടി ടോപ് സ്കോററായി. ശിവം ദുബെ 27 പന്തില്‍ 52 റണ്‍സും അജിങ്ക്യ രഹാനെ 20 പന്തില്‍ 37 റണ്‍സും നേടി. മൊയീന്‍ അലി ഒന്‍പത് പന്തില്‍ 19 റണ്‍സ് നേടി പുറത്താകാതെ നിന്നു.
ബാംഗ്ലൂരിന് വേണ്ടി പന്തെറിഞ്ഞവരെല്ലാം ചെന്നൈ ബാറ്റര്‍മാരുടെ ചൂടറിഞ്ഞു. വിജയ്കുമാര്‍ വൈശാഖ് നാല് ഓവറില്‍ 62 റണ്‍സ് വിട്ടുകൊടുത്തു. വെയ്ന്‍ പാര്‍നല്‍ നാല് ഓവറില്‍ 48 റണ്‍സ് വഴങ്ങി.