ചൊറിഞ്ഞവനെ കേറി മാന്തിയാണ് ശീലം, ഗുജറാത്തിനെതിരെ സഞ്ജു നേടിയത് അപൂർവ റെക്കോർഡുകളും

അഭിറാം മനോഹർ| Last Modified തിങ്കള്‍, 17 ഏപ്രില്‍ 2023 (13:37 IST)
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ ത്രില്ലിംഗ് മത്സരത്തിൽ ആവേശകരമായ വിജയമാണ് രാജസ്ഥാൻ റോയൽസ് നേടിയത്. കഴിഞ്ഞ സീസണിൽ 3 മത്സരങ്ങളിലും രാജസ്ഥാനെ തോൽപ്പിച്ച ഗുജറാത്തിനെ ഇതാദ്യമായാണ് സഞ്ജുവിൻ്റെ ടീം പരാജയപ്പെടുത്തുന്നത്. മത്സരത്തിൽ നായകൻ്റെ ഇന്നിങ്ങ്സ് കളിച്ച സഞ്ജു സാംസണാണ് രാജസ്ഥാനെ തിരികെ മത്സരത്തിലേക്കെത്തിച്ചത്. 32 പന്തിൽ നിന്നും 60 റൺസാണ് സഞ്ജു അടിച്ചെടുത്തത്.

ഇതോടെ ചില അപൂർവ റെക്കോർഡുകൾ കൂടി സ്വന്തമാക്കാൻ താരത്തിനായി. ടി20 ഫോർമാറ്റിൽ 250 സിക്സറുകൾ എന്ന നേട്ടത്തിന് 5 സിക്സറുകൾ മാത്രം കുറവാണ് സഞ്ജുവിന് ഉണ്ടായിരുന്നത്. മത്സരത്തിൽ ആറ് സിക്സ് ആണ് സഞ്ജു നേടിയത്. മാത്രമല്ല ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി 3000 റൺസ് എന്ന നേട്ടവും സഞ്ജു സ്വന്തമാക്കി. 54 റൺസ് നേടിയപ്പോഴാണ് സഞ്ജു ഈ നേട്ടം സ്വന്തം പേരിലാക്കിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :