1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Never seen such a failed player in my career, sehwag about young player

ഇങ്ങനെയൊരു തോൽവിയെ അടുത്തൊന്നും കണ്ടിട്ടില്ല, രാജസ്ഥാൻ എന്തിനാണ് അവന് അവസരം നൽകുന്നത്: സെവാഗ്

സെവാഗ്
ഞായറാഴ്ച നടന്ന മത്സരത്തിൽ ഗുജറാത്തിനെതിരെയും തിളങ്ങാൻ കഴിയാതിരുന്ന രാജസ്ഥാൻ യുവതാരം റിയാൻ പരാഗിനെ രൂക്ഷഭാഷയിൽ വിമർശിച്ച് മുൻ ഇന്ത്യൻ ഓപ്പണിംഗ് താരം വിരേന്ദർ സെവാഗ്. 2023 സീസണിൽ 4 മത്സരങ്ങളിൽ നിന്നും 39 റൺസ് മാത്രമാണ് പരാഗ് നേടിയത്. തുടർച്ചെ പരാജയമായിട്ടും എന്തുകൊണ്ടാണ് രാജസ്ഥാൻ വീണ്ടും വീണ്ടും താരത്തിന് അവസരം നൽകുന്നതെന്ന് സെവാഗ് ചോദിച്ചു.
 
സ്ഥിരം പരാജയപ്പെട്ടിട്ടും ഒരു താരത്തിന് ഇത്രയും അവസരങ്ങൾ ലഭിക്കുമ്പോൾ പുറത്തിരിക്കുന്ന ആളുകൾ എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് ചിന്തിക്കുന്നത് ശരിയായ കാര്യമാണ്. രാജസ്ഥാൻ മാനേജ്മെൻ്റ് പോലും പരാഗിനെ ഇനി പിന്തുണച്ച് കാര്യമുണ്ടോ എന്ന് ചിന്തിക്കും. ഇന്ത്യയ്ക്കായി കളിക്കണമെങ്കിൽ ഐപിഎല്ലിൽ തിളങ്ങണം. അല്ലെങ്കിൽ ബെഞ്ചിലിരിക്കണം. സെവാഗ് പറഞ്ഞു. ബെഞ്ചിലിരിക്കുന്ന താരങ്ങളേക്കാൾ ഇപ്പോഴും രാജസ്ഥാൻ പരാഗിൽ വിശ്വസിക്കുന്നു ഇനിയെങ്കിലും അവസരം കിട്ടാത്ത മറ്റ് താരങ്ങളെ രാജസ്ഥാൻ പരിഗണക്കണമെന്ന് മുൻ ഡൽഹി ഓൾറൗണ്ടറായ രജത് ഭാട്ടിയയും അഭിപ്രായപ്പെട്ടൂ.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ചിന്നസ്വാമിയില്‍ ആര്‍സിബിയെ പഞ്ഞിക്കിട്ട് ധോണിപ്പട; വിജയലക്ഷ്യം 227 റണ്‍സ്