1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Its like a revenge, hetmeyer on IPL win against GT

ഒരടി അന്നേ ഓങ്ങി വെച്ചതാണ് ഇപ്പോഴാണ് സാധിച്ചത്, ഇന്നലെ നടന്നത് പ്രതികാരമെന്ന് ഹെറ്റ്മെയർ

Hetmyer
ഗുജറാത്ത് ടൈറ്റൻസിനെതിരായ ഇന്നലത്തെ വിജയം ഒരു പകരം വീട്ടലാണെന്ന് രാജസ്ഥാൻ റോയൽസിൻ്റെ വിജയശില്പിയായ ഷിമ്രോൺ ഹെറ്റ്മെയർ. മത്സരത്തിൽ 26 പന്തിൽ നിന്നും 56 റൺസടിച്ച താരത്തിൻ്റെ പ്രകടനം രാജസ്ഥാൻ്റെ വിജയത്തിൽ നിർണായകമായിരുന്നു. മത്സരത്തിന് ശേഷമുള്ള ചോദ്യത്തിന് മറുപടിയായാണ് താരം ഇക്കാര്യം പറഞ്ഞത്.
 
2022ൽ ഫൈനൽ ഉൾപ്പടെ മൂന്ന് മത്സരങ്ങളിലും ഗുജറാത്ത് ടൈറ്റൻസ് രാജസ്ഥാനെ തോൽപ്പിച്ചിരുന്നു. ഇത് മനസ്സിൽ വെച്ചാണ് താരത്തിൻ്റെ വാക്കുകൾ. ഗുജറാത്തിനെതിരെ ജയിക്കണമെന്ന് ശരിക്കും ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ വർഷം 3 തവണയും അവർ ഞങ്ങളെ തോൽപ്പിച്ചു. അതിനാൽ തന്നെ ഇതൊരു പ്രതികാരം കൂടിയായിരുന്നു. 8 ഓവറിൽ 100 റൺസ് വേണം എന്നതായിരുന്നു ഞങ്ങളുടെ അവസ്ഥ. ആ സാഹചര്യത്തിൽ റൺസിനനുസരിച്ച് മനസ്സ് പ്രോഗ്രാം ചെയ്യാൻ ശ്രമിക്കുകയായിരുന്നുവെന്നും അങ്ങനെയാണ് മികച്ച പ്രകടനം നടത്താനായതെന്നും ഹെറ്റ്മെയർ പറഞ്ഞു.
 
അടുത്ത ലേഖനം
ധോനിയെ പോലെയാണ് സഞ്ജു ഇന്നലെ കളിച്ചത്. വളരെയധികം സ്പെഷ്യലായ കളിക്കാരൻ: സഞ്ജുവിനെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം