1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Ravi shastri congragulate joe root

നീ ചുണക്കുട്ടി തന്നെ: റൂട്ടിനെ അഭിനന്ദിച്ച് രവിശാസ്‌ത്രി

രവി ശാസ്‌ത്രി
ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഡബിൾ സെഞ്ചുറി നേടിയ ജോ റൂട്ടിനെ നേരിട്ട് അഭിനന്ദിച്ച് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ആദ്യ ദിനത്തിൽ ഇംഗ്ലണ്ടിനെ കൂറ്റൻ സ്കോറിലെത്തിക്കുന്നതിൽ ജോ റൂട്ടിന്റെ പ്രകടനമാണ് നിർണായകമായത്.
 
അതേസമയം ഈ വർഷം ശ്രീലങ്കൻ പര്യടനത്തിലെ ആദ്യ രണ്ട് ടെസ്റ്റുകളിലും മികച്ച പ്രകടനമായിരുന്നു ജോ റൂട്ട് കാഴ്‌ച്ചവെച്ചത്. കരിയറിലെ നൂറാം ടെസ്റ്റ് മത്സരമായിരുന്നു ജോ റൂട്ടിന്റേത്. നൂറാം ടെസ്റ്റിൽ ആദ്യമായി ഡബിൾ സെഞ്ചുറി സ്വന്തമാക്കുന്ന കളിക്കാരൻ എന്ന റെക്കോർഡ് സ്വന്തമാക്കാനും റൂട്ടിനായി. ഇൻസമാം ഉൾഹഖിന്റെ184 റൺസായിരുന്നു ഇതിന് മുൻപുള്ള നൂറാം ടെസ്റ്റിലെ ഏറ്റവും വലിയ സ്കോർ.
അടുത്ത ലേഖനം
സിറ്റിക്ക് മുൻ‌‌പിൽ അടിപതറി ലിവർപൂൾ, ആൻഫീൽഡിൽ നാണംകെട്ട തോൽവി