വെബ്ദുനിയ ലേഖകൻ|
Last Updated:
തിങ്കള്‍, 8 ഫെബ്രുവരി 2021 (12:37 IST)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ പ്ലേയിങ് ഇലവനില്‍ ജസ്പ്രിത് ബുമ്രയെ ഒഴിവാക്കണം എന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ബുമ്രയ്ക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടായതുകൊണ്ടല്ല, മറിച്ച് ഇന്ത്യയുടെ വജ്രായുധമായ താരത്തിന് പരിക്കേൽക്കാതിരിയ്ക്കാനും വിശ്രമം അനുവദിയ്ക്കാനുമാണ് ഗംഭീർ ഇത്തരം ഒരു നിർദേശം മുന്നോട്ടുവയ്ക്കുന്നത്. പിങ്ക് ബോൾ ടേസ്റ്റ് മുൻനിർത്തി ബുമ്രയ്ക്ക് വിശ്രമം ആനുവദിയ്ക്കണം എന്നാണ് ഗംഭീർ പറയുന്നത്.
'വാസ്തവത്തിൽ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ പ്ലേയിങ് ഇലവനില്‍ ബുമ്ര ഇടംനേടുമെന്നതില്‍ ഉറപ്പില്ല. പിങ്ക് ബോള്‍ ടെസ്റ്റ് മുന്‍നിര്‍ത്തി ബുമ്രയ്ക്ക് വിശ്രമം അനുവദിക്കണം. പരമ്പരയിലെ ഇന്ത്യയുടെ എക്സ് ഫാക്ടറാണ് ബുമ്ര. അദ്ദേഹത്തിന് മേലുള്ള ജോലി ഭാരം കുറയ്‌ക്കേണ്ടതുണ്ട്. നീണ്ട സ്‌പെല്ലുകള്‍ ബുമ്രയ്ക്ക് എറിയാനായി നല്‍കരുത്. മൂന്ന് ഓവറുകള്‍ മാത്രം തുടരെ നല്‍കി വിക്കറ്റ് വേഗത്തിൽ വീഴ്ത്താനുള്ള അവസരമൊരുക്കുക. ബുമ്രയുടെ സാനിധ്യം പരമ്പരിൽ ഏറെ പ്രധാനമാണ്. അദ്ദേഹത്തിന് പരിക്കേല്‍ക്കുന്ന സാഹചര്യം ഉണ്ടായാല്‍ ഇന്ത്യ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങും' ഗംഭീര്‍ പറഞ്ഞു.