1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Rahul Dravid celebrating India's Victory

'രാഹുല്‍ ദ്രാവിഡിന് ഇങ്ങനെയൊരു മുഖമുണ്ടോ'; പാക്കിസ്ഥാനെതിരായ മത്സര വിജയിച്ച ശേഷം ഇന്ത്യന്‍ പരിശീലകന്‍ ചെയ്തത് കണ്ടോ? (വീഡിയോ)

ഡഗ്ഔട്ടില്‍ കളിക്കാര്‍ക്കും കോച്ചിങ് സ്റ്റാഫുകള്‍ക്കും ഒപ്പമിരുന്നാണ് രാഹുല്‍ ദ്രാവിഡ് കളി കണ്ടിരുന്നത്

Rahul Dravid celebrating India's Victory
പൊതുവെ സൗമ്യനും ശാന്തശീലനും ആണെന്നാണ് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് ആരാധകര്‍ നല്‍കുന്ന വിശേഷണം. എന്നാല്‍ ട്വന്റി 20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരം ഇന്ത്യ ജയിച്ചപ്പോള്‍ രാഹുല്‍ ദ്രാവിഡ് വളരെ വൈകാരികമായാണ് പ്രതികരിച്ചത്. ഇതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ICC (@icc)

ഡഗ്ഔട്ടില്‍ കളിക്കാര്‍ക്കും കോച്ചിങ് സ്റ്റാഫുകള്‍ക്കും ഒപ്പമിരുന്നാണ് രാഹുല്‍ ദ്രാവിഡ് കളി കണ്ടിരുന്നത്. രവിചന്ദ്രന്‍ അശ്വിന്‍ ഇന്ത്യയുടെ വിജയറണ്‍ കുറിച്ചതും ദ്രാവിഡ് സീറ്റില്‍ നിന്ന് എഴുന്നേറ്റ് തുള്ളിച്ചാടി. കോച്ചിങ് സ്റ്റാഫിനെ കെട്ടിപ്പിടിച്ചും ഓളിയിട്ടുമാണ് ദ്രാവിഡ് ഈ വിജയം ആഘോഷിച്ചത്. രാഹുല്‍ ദ്രാവിഡിനെ ഇങ്ങനെ കാണുന്നത് വളരെ അപൂര്‍വ്വമായാണെന്ന് ആരാധകര്‍ കമന്റ് ചെയ്യുന്നു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
'നീ മുത്താണ്'; വിരാട് കോലിയെ കെട്ടിപ്പിടിച്ച് രാഹുല്‍ ദ്രാവിഡ് (വീഡിയോ)