ടി20 ലോകകപ്പ് സൂപ്പർ 12 പോരാട്ടങ്ങൾ ഇന്നുമുതൽ: കിവീസും ഓസീസും നേർക്കുനേർ

അഭിറാം മനോഹർ| Last Modified ശനി, 22 ഒക്‌ടോബര്‍ 2022 (08:55 IST)
ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ആതിഥേയരായ ഓസീസ് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:30ന് ന്യൂസിലൻഡിനെ നേരിടും. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം.

ന്യൂസിലൻഡ്- ഓസീസ് മത്സരത്തിനും മഴ ഭീഷണിയുണ്ട്. ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെ ഇംഗ്ലണ്ട് നേരിടും. പെർത്തിൽ വൈകീട്ട് നാലരയ്ക്കാണ് കളി തുടങ്ങുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :