1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. R Ashwin nominated alongside Joe root kyle mayers ICC Player of month

ഐസിസി പ്ലെയർ ഓഫ് ദ മന്ത് ലിസ്റ്റിൽ അശ്വിനൊപ്പം ജോ റൂട്ടും കെയ്‌ൽ മയേഴ്‌സ്

അശ്വിൻ
ഫെബ്രുവരി മാസത്തിലെ ഐസിസിയുടെ മികച്ച താരത്തെ തിരഞ്ഞെടുക്കാനുള്ള പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യന്‍ താരം ആര്‍. അശ്വിനും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടും വെസ്റ്റിന്‍ഡീസിന്റെ പുതിയ സെന്‍സേഷന്‍ കൈല്‍ മയേഴ്‌സും.
 
ജനുവരിയിൽ ഐസിസി പ്ലെയർ ഓഫ് ദ മന്ത് പുരസ്‌കാരം ആദ്യമായി ഏർപ്പെടുത്തിയപ്പോൾ ജേതാവായത് ഇന്ത്യൻ താരം ഋഷഭ് പന്താണ്. ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരായ മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച അശ്വിന്‍ 24 വിക്കറ്റുകളും 176 റൺസും സ്വന്തമാക്കിയിട്ടുണ്ട്. മോട്ടേരയിൽ നടന്ന മൂന്നാം ടെസ്റ്റിനിടെ 400 വിക്കറ്റുകളെന്ന നാഴികകല്ലും അശ്വിൻ പിന്നിട്ടു.
 
ഇന്ത്യയ്‌ക്കെതിരേ നേടിയ ഇരട്ട സെഞ്ചുറിയാണ് ജോ റൂട്ടിനെ പട്ടികയില്‍ ഉള്‍പ്പെടുത്താനിടയാക്കിയത്.ബംഗ്ലാദേശ് പര്യടനത്തിലെ മികച്ച പ്രകടനമാണ് കൈല്‍ മയേഴ്‌സിനെ ഈ പട്ടികയിലെത്തിച്ചിരിക്കുന്നത്. അരങ്ങേറ്റ മത്സരത്തിൽ ഇരട്ടസെഞ്ചുറി നേടാൻ താരത്തിനായിരുന്നു.
അടുത്ത ലേഖനം
45 റൺസെടുത്താൽ എലൈറ്റ് പട്ടികയിൽ പൂജാരയും, സച്ചിൻ ഇല്ലാത്ത പട്ടികയിൽ കോലിയും ഗവാസ്‌കറും